തിരുവനന്തപുരം: കൊല്ലം ജില്ലയിലെ ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുട്ടിയെ കാണിച്ച കാര്‍ടൂണ്‍ വീഡിയോ വഴി പ്രതികളെ കണ്ടെത്താനുള്ള പൊലീസ് അന്വേഷണം വിജയിച്ചില്ല. തട്ടിക്കൊണ്ടുപോയ ദിവസം രാത്രി കുട്ടി ലാപ്ടോപ്പില്‍ കാര്‍ടൂണ്‍ കാണിച്ചിരുന്നു.
ലാപ്ടോപ് കണ്ടെത്താന്‍ ഡി.ഐ.ജി ആര്.നിശാന്തിനി ഗൂഗിളിനെ നേരിട്ട് ബന്ധപ്പെട്ടു. എന്നാല്‍, വിവരം കൈമാറാന്‍ സമയമെടുക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു. അതിനാല്‍ ഫലം കിട്ടുമ്പോള്‍ തെളിവായി ഉള്‍പ്പെടുത്തും.
കേസില്‍ കെ.ആര്.പത്മകുമാര്‍, ഭാര്യ എം.ആര്. അനിതകുമാരി, മകള്‍ പി.അനുപമ എന്നിവരെ ഇന്നലെ സംസ്ഥാനം വിട്ടതിനു പിന്നാലെ തെങ്കാശിയില്‍ നിന്നു പിടികൂടി ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി.

രണ്ടുകോടി രൂപയുടെ കടമുണ്ടെന്നും പ്രതിസന്ധി മറികടക്കാന്‍ പണം കണ്ടെത്തുക ലക്ഷ്യമെന്നുമുള്ള പ്രതിയുടെ നിര്‍ണായകമൊഴി പുറത്തുവന്നിരുന്നു. പത്തുലക്ഷം രൂപ വാങ്ങിയെടുക്കുകായിരുന്നു ലക്ഷ്യം. മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ വിളിച്ചത് ഭാര്യയാണ്. കുട്ടിയെ കാറിലേക്ക് പിടിച്ചുകയറ്റിയതും വീട്ടിലേക്ക് ഫോണ്‍ ചെയ്തതും ഇവര്‍ തന്നെയാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ മൂന്നുതവണ ശ്രമിച്ചു. നടത്തിയത് ഒരുവര്‍ഷത്തെ തയാറെടുപ്പെന്നും മൊഴി നല്കി.
- ജിജോ ജോണിനെതിരായ സൈബർ ആക്രമണം; കേസെടുത്ത് പൊലീസ്
- വിഡി സതീശൻ്റെ രണ്ടാം വിവാഹ വ്യാജരേഖ; റിപ്പോർട്ടർ ടിവി മുതലാളി ആൻ്റോ അഗസ്റ്റിനെതിരെ കേസെടുക്കണമെന്ന് പരാതി
- ‘മുഖ്യമന്ത്രിയും എകെ ബാലനും തമ്മിലെ കൂടിക്കാഴ്ച ദുരൂഹം; ഇഡി കേസിൽ ഒത്തുതീർപ്പിന് ശ്രമം’; ബിജെപി
- അടുത്ത ബ്രിക്സ് ഉച്ചകോടിക്ക് ചൈന അധ്യക്ഷത വഹിക്കും; പ്രധാന തീരുമാനങ്ങളുമായി സംയുക്ത പ്രസ്താവന
- ‘വിശാല കമ്മിറ്റിയിൽ വ്യക്തി കേന്ദ്രീകൃത വിമർശനം വേണ്ട’; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്






