തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിൽ സ്പീക്കർ എ.എൻ ഷംസീറിനും നിയമസഭ സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങുന്നു.
ആഗസ്റ്റ് ഒന്നിന് കർണ്ണാടകയിലെ ടൊയോട്ട കിർലോസ്ക്കർ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നു ലഭിച്ച ഇൻവോയ്സ് പ്രകാരം വാഹനത്തിന്റെ വില 51,43,462 രൂപ. നവംബർ 18 ന് കർണ്ണാടകയിലെ ടൊയോട്ട കമ്പനിക്ക് 51,43,462 രൂപ അനുവദിച്ച് നിയമസഭ സെക്രട്ടറിയേറ്റ് ഉത്തരവ് ഇറക്കി.

നവകേരള സദസ്സിന്റെ തിരക്കിലാണ് സ്പീക്കർ എ.എൻ. ഷംസീർ. അദ്ദേഹത്തിന്റെ മണ്ഡലമായ തലശ്ശേരിയിൽ ഇന്നലെ നടന്ന നവകേരള സദസ്സ് വിജയിപ്പിക്കാൻ അഹോരാത്രം പണിയെടുത്തിരിക്കുകയാണ്.
പരിപാടിക്ക് ആള് എത്തിയില്ലെങ്കിൽ പിണറായി കോപിക്കുമെന്ന് ഷംസിറിന് അറിയാം. പരിപാടി പരാജയപ്പെട്ടാൽ സ്പീക്കർ കസേര സ്വപ്നമാകും. അതുകൊണ്ട് തലശേരിയിൽ ആളെ കൂട്ടാൻ ഷംസീർ നേരിട്ടിറങ്ങി. കോളേജ് വിദ്യാർത്ഥികൾ കൂട്ടത്തോടെ പരിപാടിക്ക് വരണമെന്ന് തലശേരിയിലെ കേപ്പ് എഞ്ചിനിയറിംഗ് കോളേജ് പ്രിൻസിപ്പാളിനോട് ഷംസീർ ആവശ്യപെട്ടത് മലയാളം മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു.
സ്പീക്കർ ആവശ്യപ്പെട്ടതോടെ കുട്ടികളെ മാത്രമല്ല കോളേജ് ബസും വിട്ട് കൊടുത്ത് പ്രിൻസിപ്പാൾ മാതൃകയായി. പാർട്ടി അണികൾ പോലും വിട്ടു നിൽക്കുന്ന നവകേരള സദസിന് ആളെ കൂട്ടാൻ കോളേജ് വിദ്യാർത്ഥികളെ ഇറക്കിയ ഷംസിറിനെ മറ്റുള്ളവർ മാതൃകയാക്കണം എന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. പരിപാടി കഴിഞ്ഞതോടെ തലശേരിയിൽ പുതിയ ഇന്നോവ ക്രിസ്റ്റ വരുന്നതും കാത്തിരിക്കുകയാണ് ഷംസീർ.
- ഇന്ധന വീണ്ടും വർധിച്ചു; പെട്രോളിന് 2 രൂപ 61 പൈസയും ഡീസലിന് 2 രൂപ 71 പൈസയും കൂടി
- “എല്ലാം ആര്യയുടെ തലയിൽ കെട്ടിവെച്ച് നേതാക്കന്മാർ തലയൂരാൻ നോക്കേണ്ട” ഏര്യാ കമ്മറ്റികളിൽ അതിരൂക്ഷ വിമർശനം
- വയോജന വകുപ്പ് മന്ത്രി സി പി ജോണിന്
- മുഖ്യമന്ത്രിക്ക് പരാതി അയച്ച് കാത്തിരിക്കുന്നു ‘കല്ലൂസ്’
- ക്രിസ്തുവിന്റെ അവതാരമെന്ന് സ്വയം വിശ്വാസം; ട്രംപിനെതിരെ വധഭീഷണി മുഴക്കിയത് പരസ്യമായി; ബുള്ളറ്റുകള്‍ക്ക് തന്നെ ഒന്നും ചെയ്യാനാവില്ലെന്നും വിശ്വാസം; വൈറ്റ് ഹൗസ് വെടിവെപ്പിന് പിന്നില്‍ മാനസിക രോഗി






