News

ആംഡ് പോലീസ് എസ്ഐക്കെതിരെ പരാതിയുമായി പോലീസ് കാന്റീൻ ജീവനക്കാരികൾ

ആംഡ് പോലീസ് എസ്ഐക്കെതിരെ പരാതിയുമായി പോലീസ് കാന്റീൻ ജീവനക്കാരികൾ രംഗത്ത്.തൃപ്പൂണിത്തുറ കെഎപി ഒന്നാം ബറ്റാലിയനിലെ എസ് ഐ കൃഷ്ണകുമാറിനെതിരെയാണ് പരാതി. കൃഷ്ണകുമാറിന്റെ ഭാഗത്ത്‌ നിന്ന് മാനസികമായി ചൂഷണങ്ങൾ ഉണ്ടാവുന്നുവെന്ന് ചൂണ്ടിക്കാട്ടിഅടൂർ കെഎപി 3ആം ബറ്റാലിയൻ സിപിസി വനിതാ സ്റ്റാഫുകൾ ആണ് കമാൻഡന്റിന് പരാതി നൽകിയത് കാന്റീനിലെ സിസിടിവി ക്യാമറയുടെ ആക്സസ് കൃഷ്ണകുമാറിന്റെ ഫോണിൽ  ഉണ്ടെന്നും ഈ ദൃശ്യങ്ങൾ മറ്റുള്ളവർക്ക് അയച്ചുകൊടുക്കുന്നുണ്ടെന്നുമാണ് പരാതി. പരാതി നൽകിയ ജീവനക്കാരികൾ ജോലി രാജി വച്ചു. നേരത്തെ കൃഷ്ണകുമാർ അടൂരിൽ ക്യാന്റീൻ അസിസ്റ്റന്റ് മാനേജർ ആയി ജോലി ചെയ്തിട്ടുണ്ട്.2018ലെ നെടുമ്പാശ്ശേരി സ്വർണ്ണകടത്ത് കേസ് പ്രതിയായിരുന്നു കൃഷ്ണകുമാർ.8 മാസം ജയിൽ ശിക്ഷയും 4 വർഷം സസ്‌പെൻഷനും അനുഭവിച്ചിരുന്നു.കഴിഞ്ഞ വർഷം ഇയാളെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചത് വിവാദമാവുകയും ഹൈക്കോടതി ഇടപെട്ട് ശബരിമല ഡ്യൂട്ടിയിൽ നിന്ന് മാറ്റുകയും ചെയ്തിരുന്നു.

മന്ത്രി ഒ ജെ ജെനീഷിനെതിരെ കേസെടുക്കണം; ബിജെപി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റുചെയ്തതിൽ മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി .സത്യപ്രതിജ്ഞാ ലംഘനം എന്നാണ് ബിജെപി…

മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു; പരിപാടികളിൽ കൂടുതൽ പോലീസുകാരെ വിന്യസിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ സുരക്ഷ കൂട്ടാന്‍ തീരുമാനം. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സുരക്ഷ കൂട്ടാനുള്ള തീരുമാനം. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ കൂടുതല്‍ പൊലീസുകാരെ…

സൗദി അറേബ്യയില്‍ മയക്കുമരുന്ന് കേസില്‍ വധശിക്ഷയ്ക്ക് ഇരയായ മലയാളി നിരപരാധി; ചതിച്ചത് സുഹൃത്തെന്ന് ബന്ധുക്കള്‍; ഗള്‍ഫില്‍ വാഹനം കൈമാറി ഓടിക്കുന്നവര്‍ ഡീസല്‍ ടാങ്കുവരെ പരിശോധിക്കണം; മയക്കുമരുന്ന് ചതി മറ നീക്കുമ്പോള്‍

കെ വി നിരഞ്ജന്‍ സൗദി അറേബ്യയടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഏറ്റവും ഗുരുതരമായ കുറ്റമായി കണക്കാക്കുന്നതാണ്, മയക്കുമരുന്ന് കടത്ത്. അതിന് അവിടെ വധശിക്ഷവരെ കിട്ടും. ഔദ്യോഗികമായി കണക്കുകള്‍ ലഭ്യമായിട്ടില്ലെങ്കിലും…

വി ജോയി മാറുമോ?; വിശാല ജില്ലാ സമ്മേളനത്തിന് തുടക്കമായി

തിരുവനന്തപുരം: വിശാല ജില്ലാ കമ്മിറ്റിക്ക് തുടക്കമായപ്പോൾ ജില്ലാ സെക്രട്ടറി മാറുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എം.എൽ.എ. കൂടിയായതിനാൽ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് വി. ജോയിയെ മാറ്റണമെന്ന…

തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ ആക്രമണം; ഓഫീസിന്റെ ഗ്ലാസുകൾ കല്ലെറിഞ്ഞ് തകർത്തു; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്; വ്യാപക പ്രതിഷേധം

തിരുവനന്തപുരം ബേക്കറി ജങ്ഷനിൽ സ്ഥിതി ചെയ്യുന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) ഓഫീസിന് നേരെ നേരെ കല്ലേറ്. ആക്രമണത്തിൽ ഡിസിസി ഓഫീസിന്റെ പ്രധാന കവാടത്തിന്റെ ചില്ലുകൾ പൂർണ്ണമായും…

- Advertisement -
Ad image