Kerala

മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീമിന്റെ കരാര്‍ നീട്ടുന്നു; ചെലവും വര്‍ദ്ധിപ്പിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യല്‍ മീഡിയ ടീമിന്റെ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടുന്നു. ഈ മാസം സോഷ്യല്‍ മീഡിയ ടീമിന്റെ കരാര്‍ കാലാവധി കഴിയുകയാണ്.

മന്ത്രി എം.ബി രാജേഷ് വിദേശത്ത്; കേരളത്തില്‍ ലൈഫ് വീട് കിട്ടാതെ ആത്മഹത്യ

തിരുവനന്തപുരം: തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ് വിദേശ പര്യടനത്തില്‍. ലൈഫ് പദ്ധതിയുടെ ചുമതലയുള്ള മന്ത്രി വിദേശ പര്യടനം നടത്തുന്ന സമയത്തുതന്നെയാണ് ഈ പദ്ധതി പ്രകാരം ലഭിച്ച

മുനിസിപ്പല്‍ ഹൗസിന്റെ കോടികളുടെ പാട്ടകുടിശ്ശിക സർക്കാർ എഴുതി തള്ളി; സാധാരണക്കാര്‍ ജപ്തി ഭീഷണിയില്‍പെട്ട് ജീവനൊടുക്കുന്ന കേരളത്തിലാണ് മുനിസിപ്പല്‍ ചെയര്‍മാന്റെ ആസ്ഥാനത്തിന് പ്രത്യേക ഇളവ്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ 1.57 കോടിയുടെ പാട്ട കുടിശിക എഴുതി തള്ളിയ മന്ത്രിസഭ തീരുമാനം വിവാദമാകുന്നു. സര്‍ക്കാരിന് നിരവധി കോടികളുടെ നഷ്ടത്തിന് കാരണമാകുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീരുമാനമാണിത്.

പണം കൊടുത്തില്ലെങ്കില്‍ ‘പണി’കൊടുക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍; നവകേരള സദസ്സിന് പണം പിരിക്കാന്‍ മന്ത്രിമാരുടെ ഭീഷണിയും സമ്മര്‍ദ്ദവും

മലപ്പുറം: സഹകരണ സംഘങ്ങള്‍ക്ക് മന്ത്രി വി. അബ്ദുറഹ്മാന്റെ ഭീഷണി. നവകേരള സദസ്സുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ സഹകരണ സംഘങ്ങളുടെ പ്രതിനിധി യോഗത്തിലായിരുന്നു കായിക മന്ത്രിയുടെ കടുത്ത വാക്കുകള്‍.

ദേശാഭിമാനിയും DYFI യും വളരുന്നത് സര്‍ക്കാര്‍ ചെലവില്‍; പാർട്ടി പത്രത്തിനും പാർട്ടി പരിപാടിക്കും ലക്ഷങ്ങള്‍ അനുവദിച്ച് പി.എ. മുഹമ്മദ് റിയാസിന്റെ ടൂറിസം വകുപ്പ് | Malayalam Media Live Exclusive

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന വില വര്‍ദ്ധനവ് തടയാന്‍ നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍, പാര്‍ട്ടി പത്രത്തിനും പാര്‍ട്ടിക്കാര്‍ക്കും കൃത്യമായി പണം കൊടുത്ത് മാതൃകയാകുന്നു. ദേശാഭിമാനിക്കും ഡി.വൈ.എഫ്.ഐയ്ക്കും

റോബിൻ ബസ് വിട്ടുനല്‍കി; സർവീസും നിയമപോരാട്ടവും തുടരുമെന്ന് ബസുടമ ഗിരീഷ്

നിയമലംഘനം ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത റോബിന്‍ ബസ് വിട്ട് നല്‍കി. ബസുടമയായ ഗിരീഷ് റാന്നി കോടതിയെ സമീപിച്ചാണ് ബസ് തിരിച്ചിറക്കിയത്. നിയമ നടപടികള്‍ തുടരും.

- Advertisement -
Ad image