അസുലഭമായ മറ്റൊരു വർഷം കൂടി; ഭാര്യ രാധികയ്‌ക്ക് വിവാഹ വാർഷിക ആശംസകൾ നേർന്ന് നടൻ സുരേഷ് ​ഗോപി

insight kerala

ഭാര്യ രാധികയ്‌ക്ക് വിവാഹ വാർഷിക ആശംസകൾ നേർന്ന് നടൻ സുരേഷ് ​ഗോപി. രാധികക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ആശംസ നേർന്നത്. രാധികയും ഇരുവരുടെയും ചിത്രം പങ്കുവച്ചിരുന്നു. ‘എന്റെ ഭാര്യയോടൊപ്പം അസുലഭമായ മറ്റൊരു വർഷം കൂടി ആഘോഷിക്കുകയാണ്. വിവാഹ വാർഷിക ആശംസകൾ.

ഒരുപാട് സ്നേഹം. പ്രണയവും സന്തോഷവും സാഹസികതകളും അവസാനിക്കാത്ത ഒരുപാട് വർഷങ്ങൾ ഇനിയും ഉണ്ടാക്കട്ടെ.’- സുരേഷ് ​ഗോപി കുറിച്ചു.

നിരവധിപേരാണ് ഇരുവർക്കും ആശംസകൾ നേർന്നത്. പ്രിയപ്പെട്ട ചേട്ടന് വിവാഹമംഗള വാർഷിക ആശംസകൾ, ജീവന്റെ ജീവനാണ് രണ്ടു പേരും ഇത്തരത്തിൽ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ കാണാൻ കഴിയുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article