പി എസ് സി പരീക്ഷയ്ക്കിടെ ആൾമാറാട്ട ശ്രമം ; പരിശോധനയ്ക്കിടെ പരീക്ഷ എഴുതാൻ എത്തിയ ആൾ ഇറങ്ങിയോടി

insight kerala

തിരുവനന്തപുരം : പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് സ്കൂളിലാണ് സംഭവം.ഇന്ന് രാവിലെ യൂണിവേഴ്സിറ്റി എൽജിഎസ് പരീക്ഷയിലാണ് ആൾമാറാട്ടത്തിന് ശ്രമം നടന്നത്. നേമം മേലാംകോട് സ്വദേശി അമൽജിത്തിന്റെ പകരക്കാരനായി എത്തിയാണ് ആൾമാറാട്ട ശ്രമം നടത്തിയത്.

ബയോമെട്രിക് പരിശോധനയ്ക്കിടെയാണ് ആൾമാറാട്ടം ശ്രദ്ധയിൽപ്പെട്ടത്. ഇൻവിജിലേറ്റർക്ക് സംശയമുണ്ടെന്ന് മനസ്സിലാക്കിയ യുവാവ് ഹാൾടിക്കറ്റ് പരിശോധനയ്ക്കിടെ ഇറങ്ങി ഓടുകയായിരുന്നു. സംഭവം നടന്ന ഉടൻതന്നെ വിവരം പൂജപ്പുര പോലീസിനെ അറിയിച്ചു.

തുടർന്ന് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. ആൾമാറാട്ടം നടത്തിയ ആളെ കണ്ടുപിടിക്കാനുള്ള അന്വേഷണത്തിലാണ് പൂജപ്പുര പോലീസ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article