പാഠപുസ്തങ്ങളെല്ലാം വിരൽ തുമ്പിലെത്തി : വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി

insight kerala

തിരുവനന്തപുരം : 1896 മുതൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളെല്ലാം ഇനി മുതൽ വിരൽ തുമ്പിൽ .പഴയ പുസ്തക പാഠങ്ങൾ ഡിജിറ്റലൈസ് ചെയ്തിരിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. പഴയ പാഠപുസ്തകങ്ങൾ ഡിജിറ്റലൈസ്ഡ് ചെയ്തെന്ന വിവരം വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് അറിയിച്ചത്.

‘സ്കൂൾ പഠനകാലത്തെ ഏറ്റവും നല്ല ഓർമ്മകളിൽ ഒന്നാണ് അതത് കാലത്തെ പുസ്തക പാഠങ്ങൾ. മിക്കവരുടെയും പക്കൽ അന്ന് പഠിച്ചിരുന്ന പാഠപുസ്തകങ്ങൾ ഉണ്ടാവില്ല. ആ പുസ്തക പാഠങ്ങളുടെ ഉള്ളടക്കത്തിലൂടെ ഒന്ന് കൂടെ പോകാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടാകാം. അതിന് പൊതുവിദ്യാഭ്യാസ വകുപ്പ് അവസരമൊരുക്കുന്നു. 1896 മുതൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്‌തകങ്ങൾ ഇനി നിങ്ങളുടെ വിരൽത്തുമ്പിലെന്നും’- മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ലൈബ്രറിക്ക് അനുബന്ധമായി ടെക്സ്റ്റ് ബുക്ക് ആർക്കൈവ്സും നിലവിലുണ്ട്. നിരവധി വർഷങ്ങളായി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച പാഠപുസ്തകങ്ങളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. കാലപ്പഴക്കം കൊണ്ട് പല പുസ്തകങ്ങളും ഉപയോഗ ശൂന്യമാകാൻ സാധ്യതയുണ്ട്. ഇക്കാര്യം എസ്.സി.ഐ.ആർ.ടി. ഗവേണിംഗ് ബോഡി യോഗം വിശദമായി ചർച്ച ചെയ്തു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഇതിൻ്റെ ഭാഗമായി നിലവിൽ 1250ലധികം പാഠപുസ്തകങ്ങളാണ് ഡിജിറ്റൈസ് ചെയ്തിട്ടുള്ളത്. 1896 മുതൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളിൽ ഏകദേശം 1,50,000 പേജുകൾ ഇതിനോടകം ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു.’ ഈ പ്രവർത്തനം ഇനിയും തുടരേണ്ടതുണ്ട്. ഡിജിറ്റൈസ് ചെയ്ത പുസ്തകങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Share This Article