ഒരു മാസത്തിലേറെയായി സെക്രട്ടറിയേറ്റ് നടയിൽ സമരം ഇരിക്കുന്ന കിടപ്പാടം സംരക്ഷണ സമിതി പ്രതിഷേധം ശക്തമാക്കി. സമരം ഇരിക്കുന്ന വയോജനങ്ങൾ റോഡിൽ കിടന്നു പ്രതിഷേധിച്ചു. ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് സർഫാസി ആക്ടിൻ്റെ പേരിൽ കിടപ്പാടം ഉൾപ്പെടെ ജപ്തി നടപടി നേരിടുന്ന സാധാരണക്കാരുടെ കൂട്ടായ്മയാണ് സമരം നടത്തുന്നത്. ഏക കിടപ്പാടം സംരക്ഷണ ബില്ല് പ്രാബല്യത്തിൽ വരുത്തുകയും ജപ്തി ഭീഷണിയിൽ നിന്ന് ഒഴിവാക്കാൻ അടിയന്തര നടപടി സർക്കാർ സ്വീകരിക്കണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം. തങ്ങളുടെ കിടപ്പാടം നഷ്ടമാകില്ല എന്ന് സർക്കാരിൽ നിന്ന് രേഖാമൂലം ഉറപ്പ് വേണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ള 28 കുടുംബങ്ങളാണ് സമരം ഇരിക്കുന്നത്.ഒന്നരമാസമായി സമരം ആരംഭിച്ചിട്ടും സർക്കാർ ഇതുവരെ ഈ വയോജനങ്ങളെ ചർച്ചയ്ക്ക് വിളിച്ചിട്ടില്ല. നടുറോഡിൽ കിടന്നു പ്രതിഷേധിച്ച സമരക്കാരെ ഒടുവിൽ പോലീസ് അറസ്റ്റ് ചെയ്തു നിക്കി.

