ട്രംപിനെ വധിക്കാൻ ഗൂഢാലോചന; പാക് പൗരന് അമേരിക്കയിൽ 27 വർഷം തടവ്

insight kerala

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ഉന്നത സർക്കാർ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പാക് പൗരന് 27 വർഷവും ആറുമാസവും തടവുശിക്ഷ. ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന് (ഐആർജിസി) വേണ്ടി പദ്ധതി ആസൂത്രണം ചെയ്ത അസിഫ് മർച്ചന്റിനാണ് അമേരിക്കൻ ഫെഡറൽ കോടതി ശിക്ഷ വിധിച്ചത്.

48കാരനായ മർച്ചന്റിനെ 2026 മാർച്ചിലാണ് കുറ്റക്കാരനായി കണ്ടെത്തിയത്. ഇറാന്റെ നിർദേശപ്രകാരം അമേരിക്കയിലെത്തി വധം നടപ്പാക്കാൻ ആളുകളെ കണ്ടെത്തുകയും പണം നൽകുകയും ചെയ്തെന്നാണ് കേസ്. ട്രംപായിരുന്നു പ്രധാന ലക്ഷ്യമെന്ന് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു. മുൻ പ്രസിഡന്റ് ജോ ബൈഡൻ, മുൻ യുഎൻ അംബാസഡർ നിക്കി ഹേലി എന്നിവരേയും ലക്ഷ്യമിട്ടിരുന്നു എന്നാണ് റിപ്പോർട്ട്.

2020ൽ അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ മരണത്തിന് പ്രതികാരം ചെയ്യുകയായിരുന്നു ലക്ഷ്യമെന്നാണ് യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചത്. 2022ൽ ഐആർജിസിയുമായി ബന്ധം സ്ഥാപിച്ച മർച്ചന്റിന് ഇറാനിൽവെച്ച് രഹസ്യാന്വേഷണ പരിശീലനം നൽകിയതായും അധികൃതർ വ്യക്തമാക്കി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

2024ൽ അമേരിക്കയിലെത്തിയ മർച്ചന്റ് ലക്ഷ്യം നടപ്പാക്കാൻ ആളുകളെ കണ്ടെത്താൻ ശ്രമിച്ചു. എന്നാൽ ഇയാൾ സമീപിച്ച വ്യക്തി എഫ്ബിഐയെ വിവരം അറിയിച്ചതോടെ അന്വേഷണം ആരംഭിച്ചു. പിന്നീട് വാടകക്കൊലയാളികളെന്ന് കരുതി മർച്ചന്റ് ബന്ധപ്പെട്ടത് രഹസ്യവേഷത്തിലുണ്ടായിരുന്ന എഫ്ബിഐ ഉദ്യോഗസ്ഥരെയായിരുന്നു. പദ്ധതിയുടെ ആദ്യഘട്ടമായി ഇവർക്ക് 5,000 ഡോളറും കൈമാറി. തുടർന്നാണ് ഇയാൾ അറസ്റ്റിലായത്. വിദേശ ശക്തികൾക്കുവേണ്ടി അമേരിക്കൻ നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം ആസൂത്രണം ചെയ്യുന്നവർക്കുള്ള മുന്നറിയിപ്പാണ് ശിക്ഷയെന്ന് യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കി.

Share This Article