കശ്മീരിൽ ലഷ്‌കർ ഭീകരൻ ലത്തീഫ് ഭട്ട് വലയത്തിൽ; കീഴടങ്ങാൻ വീഡിയോ കോളിലൂടെ പൊലീസിന്റെ അഭ്യർഥന

insight kerala

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രമുഖ കമാൻഡർ ലത്തീഫ് ഭട്ട് കുടുങ്ങി. ബുധനാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭട്ടിനെ വീഡിയോ കോളിലൂടെ ബന്ധപ്പെട്ട പൊലീസ് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വിസമ്മതിച്ചു.

കീഴടങ്ങാൻ ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും, ‘തനിക്ക് അല്ലാഹുവിനെ കാണണം, താൻ വളരെ സന്തോഷവാനാണ്’ എന്നായിരുന്നു ഭട്ടിന്റെ മറുപടി.

നവംബർ 11ന് കുൽഗാമിലെ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റിരുന്നു. ഈ ആക്രമണത്തിന് പിന്നിൽ ഭട്ടും കൂട്ടാളി ഉമർ നിസാർ ദാറുമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിൽ ഉമർ നിസാർ ദാർ കൊല്ലപ്പെട്ടിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ആക്രമണത്തിന് മുന്നോടിയായി ഇരുവരും വിവിധ സ്ഥലങ്ങളിൽ നിരീക്ഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രദേശത്ത് വ്യാപകമായ തിരച്ചിലും പരിശോധനയും തുടരുകയാണ്. ചോദ്യം ചെയ്യുന്നതിനായി 500ലധികം പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ അഞ്ച് മുതൽ ആറ് മാസം വരെ ഉമർ നിസാർ ദാർ ലത്തീഫ് ഭട്ടിന് താമസസൗകര്യവും മറ്റ് സഹായങ്ങളും നൽകിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.ജൂലൈ 22ന് അനന്ത്നാഗിൽ പൊലീസിന് നേരെയുണ്ടായ ആക്രമണത്തിലും ഓഗസ്റ്റ് ഒന്നിന് കുൽഗാമിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിലും ലത്തീഫ് ഭട്ടിന് പങ്കുണ്ടെന്നാണ് പൊലീസിന്റെ സംശയം. പ

Share This Article