അമേരിക്കയുടെ അതീവ രഹസ്യ ആശയവിനിമയ ശൃംഖല നിശ്ചലമായി; എൻഎസ്എയിൽ വൻ സാങ്കേതിക തകരാർ എന്ന് റിപ്പോർട്ട്

insight kerala

വാഷിങ്ടൺ: അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജൻസിയായ എൻഎസ്എ (NSA) ആഭ്യന്തര ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന അതീവ രഹസ്യ ശൃംഖല പ്രവർത്തനരഹിതമായി. സിഎൻഎൻ ആണ് അഞ്ച് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ശൃംഖലയുടെ പ്രവർത്തനം നിലച്ചതോടെ തകരാറിന്റെ വ്യാപ്തി കണ്ടെത്താനുള്ള ശ്രമത്തിലാണ് എൻഎസ്എ അധികൃതർ. സംഭവത്തിന് പിന്നിൽ സൈബർ ആക്രമണമാണെന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

അതേസമയം, ഇക്കാര്യത്തിൽ പ്രതികരണം തേടിയെങ്കിലും എൻഎസ്എ അധികൃതർ ഉടൻ മറുപടി നൽകിയിട്ടില്ല. അമേരിക്കയുടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന പ്രധാന ഏജൻസിയുടെ ആശയവിനിമയ ശൃംഖല തകരാറിലായത് സുരക്ഷാ മേഖലയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Share This Article