കാസർകോട്: ദുരൂഹ സാഹചര്യത്തിൽ സ്കൂട്ടറിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി. വെടിയേറ്റതായി സംശയിക്കുന്നു.
സ്കൂട്ടറിൽ വീണ് കിടക്കുന്ന നിലയിൽ കണ്ട് കാറിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുള്ളേരിയ മഞ്ചക്കാൽ കാട്ടിപ്പളളത്ത് ഹൈദരലി യാണ് മരിച്ചത്.
ഇന്നലെ രാത്രി 12 മണിയോടെ കാട്ടിപ്പള്ളം ബാറിന് അടുത്തുള്ള ഗ്രൗണ്ടിൽ സ്കൂട്ടറിൽ നിന്നും വീണ് കിടക്കുന്നതായി കാണുകയായിരുന്നു. സുഹൃത്ത് അജീറിൻ്റെ കാറിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സുഹ്യത്ത് കാട്ടിപ്പള്ളത്തെ കെ. മുഹമ്മദ് റമീസിൻ്റെ പരാതിയിൽ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പരാതി.

