ഡൽഹി : ഡൽഹിയിൽ ഷൂട്ടർമാർ ലക്ഷ്യമിട്ടത് നടൻ അമിതാഭ് ബച്ചനെ ആയിരുന്നു എന്ന് ഡൽഹി പോലീസ്. സൽമാൻ ഖാൻ, ആമിർ ഖാൻ, രൺവീർ കപൂർ എന്നിവരെയും ലക്ഷ്യമിട്ടു. ഇന്നലെയാണ് രണ്ട് ഷൂട്ടർമാരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈ പോലീസിന്റെ സഹായത്തോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിശദമായി ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഒരു പ്രധാനപ്പെട്ട ബോളിവുഡ് താരത്തെയും പ്രധാനപ്പെട്ട വ്യവസായി ലക്ഷ്യമിട്ടു എന്ന് ഇന്നലെ തന്നെ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ആ പ്രധാനപ്പെട്ട ബോളിവുഡ് താരം അമിതാഭ് ബച്ചൻ ആണ് എന്ന് ഇപ്പോഴാണ് ഡൽഹി പോലീസ് വെളിപ്പെടുത്തുന്നത്.
അമിതഭ് ബച്ചന്റെ വീടിനുമുന്നിൽ വെടിവെപ്പ് നടത്താനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നത്. അതിനുള്ള പദ്ധതിയാണ് പൊളിച്ചത്. കോടതിയിൽ അടക്കം ഇവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിശദാംശങ്ങൾ പുറത്തുവരുന്നത്. താരങ്ങൾക്ക് പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്.
