മുംബൈ: ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്ന് വില്യം രാജകുമാരനും ഭാര്യ കാതറിനും മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. സ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇരുവരും കൂടിക്കാഴ്ച നടത്തും. നാല് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് വില്യമും കാതറിനും ഒരുമിച്ച് വിദേശരാജ്യത്ത് ഔദ്യോഗിക സന്ദർശനം നടത്തുന്നത്.കാൻസർ ചികിത്സയെത്തുടർന്ന് കാതറിൻ വിദേശയാത്രകൾ പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തവണ ഭർത്താവിനൊപ്പം പ്രധാനപ്പെട്ട വിവിധ പരിപാടികളിൽ പങ്കെടുക്കും.
വില്യം രാജകുമാരൻ തുടക്കമിട്ട പരിസ്ഥിതി സംരക്ഷണ പദ്ധതിയായ ‘എർത്ത്ഷോട്ട് പ്രൈസ്’ ആണ് സന്ദർശനത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രം. കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് നൂതന പരിഹാരങ്ങൾ കണ്ടെത്തുന്ന അഞ്ച് പദ്ധതികൾക്ക് പത്ത് ലക്ഷം പൗണ്ട് വീതം പുരസ്കാരം സമ്മാനിക്കും.
ബുധനാഴ്ച മുംബൈയിൽനിന്ന് ഡൽഹിയിലെത്തുന്ന ര ദമ്പതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. 2016-ൽ ഇന്ത്യ സന്ദർശിച്ചപ്പോഴാണ് ഇരുവരും അവസാനമായി മോദിയെ കണ്ടത്. പരിസ്ഥിതി സംരക്ഷണത്തിനു പുറമെ ക്രിക്കറ്റ്, ബോളിവുഡ് സിനിമാ മേഖല എന്നിവയുമായി ബന്ധപ്പെട്ട പരിപാടികളിലും വില്യമും കാതറിനും പങ്കെടുക്കും.
എർത്ത്ഷോട്ട് പുരസ്കാരത്തിനായി പരിഗണിക്കുന്ന പദ്ധതികളിൽ ഇന്ത്യയിലെ ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ഉപയോഗം വ്യാപിപ്പിക്കാനുള്ള പദ്ധതിയും കാട്ടുതീ നേരത്തേ കണ്ടെത്താൻ സഹായിക്കുന്ന സാങ്കേതികവിദ്യയും ഉൾപ്പെടുന്നു.
മുംബൈയിൽ നടക്കുന്ന പുരസ്കാരദാന ചടങ്ങിൽ അഞ്ച് വിജയികളെ പ്രഖ്യാപിക്കും. ബോളിവുഡ് സംവിധായകൻ കരൺ ജോഹറാണ് ചടങ്ങിന്റെ അവതാരകൻ. പ്രശസ്ത സംഗീത ബ്രാൻഡ് ആയ ടേക്ക് ദാറ്റ് സംഗീതവിരുന്നൊരുക്കും. നടൻ റാമി മാലെക്കും പരിസ്ഥിതി പ്രവർത്തകൻ റോബർട്ട് ഇർവിനും ഉൾപ്പെടെയുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
പ

