ചാല വൈഷ്ണവി ജ്വല്ലറി സ്വർണ്ണ കവർച്ചയിൽ മുഖ്യ ആസൂത്രകൻ അമൂൽ ആണെന്ന് പൊലീസ് കണ്ടെത്തി. ജ്വല്ലറി ഉടമ നന്ദകുമാറിൻ്റെ ബിസിനസ് തകർക്കുകയായിരുന്നു ലക്ഷ്യം. കവർച്ച നടത്തിയ ദിവസം ഏജന്റായ അമൂൽ നന്ദകുമാറിന്റെ ഷോപ്പിൽ എത്തി സ്വർണം വിറ്റു. സ്വർണ്ണവുമായി വീട്ടിലേക്ക് പോകുന്ന വഴി തട്ടിയെടുക്കാൻ പദ്ധതിയിട്ടു. കവർച്ചയ്ക്കായി അമൂൽ അനൂപിന്റെ സഹായം തേടി. നിരവധി കേസുകളിൽ പ്രതിയായ അനൂപ് രാജാണ് ക്വട്ടേഷൻ ഏറ്റെടുത്തത്.
ഷാഡോ അനിൽ എന്ന അനിൽ പ്രസാദും വിനോദ് ആന്റണിയും ആണ് ബൈക്കിൽ എത്തി നന്ദകുമാറിൽനിന്ന് സ്വർണം കവർന്നത്. തുടർന്ന് ബൈക്കിൽ ഫ്ലൈ ഓവർ പിന്നിട്ടു ഹൈവേക്ക് സമീപം എത്തുകയും കാറുമായി കാത്തുനിന്ന അനൂപ് രാജിനൊപ്പം കയറി രക്ഷപ്പെടുകയുമായിരുന്നു. തമിഴ്നാട്ടിലേക്ക് കടന്ന സംഘം പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കി, ബംഗളൂരുവിലേക്ക് കടക്കുകയും പിന്നീട് വയനാട് ഭാഗത്തേക്ക് എത്തുകയുമായിരുന്നു. ഇതിനിടെ, നന്ദകുമാറിനെക്കുറിച്ചുള്ള വിവരങ്ങൾ കവർച്ചാ സംഘത്തിന് കൈമാറിയ ശ്രാവണും ഇവർക്കൊപ്പം കാറിൽ കയറി.
വയനാട്ടിലെത്തിയ സംഘം പരിചയക്കാരനും റിസോർട്ടിലെ ജോലിക്കാരനുമായ രാജീവിനെ വിളിക്കുകയും വിനോദയാത്രക്ക് എത്തിയതാണെന്ന് പറഞ്ഞ് താമസസൗകര്യം ഒരുക്കാൻ പറയുകയും ചെയ്തു. എന്നാൽ, ശനിയാഴ്ച വൈകിട്ട് 5.45ന് പടിഞ്ഞാറത്തറയിൽ വെച്ച് വാഹനം വളഞ്ഞ് പൊലീസ് കവർച്ചാ സംഘത്തെ പിടികൂടുകയായിരുന്നു. പ

