ന്യൂഡൽഹി: മൂന്ന് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം പാകിസ്താനിൽനിന്ന് ഒരു മന്ത്രി ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നു. പാക് കാലാവസ്ഥാ മന്ത്രി മുസാദിഖ് മസൂദ് മാലിക്കാണ് ഈ മാസം അവസാനം ന്യൂഡൽഹിയിലെത്തുന്നത്. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) സിവിലൈസേഷണൽ ഡയലോഗിൽ പങ്കെടുക്കാനാണ് സന്ദർശനം. പാക് വിദേശകാര്യ മന്ത്രാലയ വക്താവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
2023 മേയിൽ അന്നത്തെ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി ഗോവയിൽ നടന്ന എസ്സിഒ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്തിരുന്നു. അതിനുശേഷം ഒരു പാക് മന്ത്രിയുടെ ആദ്യത്തെ ഇന്ത്യാ സന്ദർശനമാണിത്. ചൈനയും റഷ്യയും ഉൾപ്പെടെ യുറേഷ്യൻ മേഖലയിലെ പത്ത് രാജ്യങ്ങൾ അംഗങ്ങളായ രാഷ്ട്രീയ-സുരക്ഷാ കൂട്ടായ്മയാണ് എസ്സിഒ.
2025ൽ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ ന സൈനിക സംഘർഷത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരുന്നു. ഈ സാഹചര്യത്തിലാണ് പാക് മന്ത്രിയുടെ ഇന്ത്യാ സന്ദർശനം ശ്രദ്ധേയമാകുന്നത്.

