PSC ചെയർമാൻ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ല

insight kerala

തിരുവനന്തപുരം: പരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഇതുസംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് മറുപടി നൽകി. ഇന്ന് ഉച്ചയ്ക്ക് 2.30ക്ക് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം നൽകിയിരുന്നത്. ഹൈക്കോടതി ഉത്തരവിനുശേഷം തീരുമാനമെടുക്കാമെന്നാണ് എം ആർ ബൈജു അറിയിച്ചത്. നേരത്തെ അന്വേഷണവുമായി സഹകരിക്കാൻ വിസമ്മതിച്ചിരുന്ന ബൈജുവിനോട് ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തെ തുടർന്നാണ് അന്വേഷണസംഘം വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് വന്നതിനുശേഷം മാത്രമേ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകൂ എന്നായിരുന്നു ബൈജുവിന്റെ നിലപാട്. ഇതേത്തുടർന്ന് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടി അന്വേഷണസംഘം വീണ്ടും നോട്ടീസ് നൽകിയത്.

ഹ

Share This Article