കൊച്ചിയിൽ 17കാരനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ചു. ഇൻസ്റ്റാഗ്രാമിൽ മെസേജ് അയച്ചതിലുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. എളമക്കര സ്വദേശിനിയായ യുവതിയുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം. യുവതിയുടെ മകനും സുഹൃത്തുകളും ചേർന്നാണ് 17കാരനെ മർദിച്ചത്. അക്രമത്തിന് നേതൃത്വം നൽകിയ യുവതിയെകസ്റ്റഡിയിൽ എടുത്തു. മർദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ട് ഉണ്ട്.
