സ്വാശ്രയ കോളേജുകൾക്ക് ഇളവ്; മുൻകൂർ NOC വാങ്ങേണ്ടതില്ല

insight kerala

തിരുവനന്തപുരം: സ്വാശ്രയ കോളജുകളിൽ കോഴ്സ് അനുവദിക്കുന്നതിൽ ഇളവ് നൽകി ഉത്തരവിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്.
ഇനി മുതൽ കോഴ്സുകൾ തുടങ്ങുന്നതിനും സീറ്റുകൾ വർധിപ്പിക്കുന്നതിനും സർക്കാരിൽ നിന്നും മുൻകൂട്ടി എൻ. ഒ.സി വാങ്ങേണ്ടതില്ലെന്ന് ഉത്തരവിൽ പറയുന്നു. കോഴ്സുകൾ ആരംഭിച്ച ശേഷം സർക്കാരിൽ അറിയിച്ചാൽ മതി.
ഈ അധ്യയന വർഷം എൻഒസി പുതുക്കിയ കോളേജുകൾക്ക് 2029-30 അധ്യയന വർഷത്തിൽ ഒന്നിച്ച്
പുതിയതായി തുടങ്ങിയ കോഴ്സുകളുടെയും സീറ്റുകളുടെയും എൻഒസി പുതുക്കിയാൽ മതിയാകുമെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് വ്യക്തമാക്കുന്നത്. സ്വാശ്രയ കോളജ് മാനേജ്‌മെന്റുളുമായി നടത്തിയ ചർച്ചയെ തുടർന്ന് അഴിമതിക്ക് വഴിവെക്കുന്നതിനാണ് പുതിയ ഉത്തരവെന്നാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ ആരോപണം.

Share This Article