ന്യൂഡൽഹി : 2027 ലെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളുടെ തീയതികൾ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പ്രസിദ്ധീകരിച്ചു. രണ്ട് ക്ലാസുകളിലെയും പരീക്ഷകൾ 2027 ഫെബ്രുവരി 16 ന് ആരംഭിക്കും. ഇന്ത്യൻ സമയം രാവിലെ 10:30 നാണ് എല്ലാ പരീക്ഷകളും തുടങ്ങുക. പരീക്ഷ ആരംഭിക്കുന്നതിന് 101 ദിവസങ്ങൾക്ക് മുൻപാണ് ഷെഡ്യൂൾ പുറത്തിറക്കിയിരിക്കുന്നത്. നവംബർ ആറിന് പുറത്തിറക്കിയ സി ബി എസ് ഇ (CBSE) വിജ്ഞാപന പ്രകാരം പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് 83 വിഷയങ്ങളിലും പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് 121 വിഷയങ്ങളിലും ആണ് പരീക്ഷ നടക്കുക.
