പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് ആവശ്യമായ യോഗ്യത ഉണ്ടായിരുന്നില്ലെന്ന് കണ്ണൂർ സർവ്വകലാശാല

insight kerala

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിൻ്റെ ഭാര്യ പ്രിയ വർഗീസിന്
അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് ആവശ്യമായ യോഗ്യത ഉണ്ടായിരുന്നില്ലെന്ന് കണ്ണൂർ സർവ്വകലാശാല. സുപ്രീംകോടതിയിൽ എഴുതി നൽകിയ വാദത്തിലാണ് സർവകലാശാല ഇക്കാര്യം അറിയിച്ചത്.
പിഎച്ച്ഡി ഗവേഷണ കാലയളവ് അസിസ്റ്റന്റ് പ്രൊഫസറിന് തുല്യമായ പ്രവർത്തി പരിചയമായി കാണാനാകില്ലെന്ന് സർവ്വകലാശാല വ്യക്തമാക്കി. നിയമനത്തിന് ആവശ്യമായ യോഗത്യ ഉണ്ടെന്ന് നേരത്തെ പ്രിയ വർഗീസിൻ്റെ അഭിഭാഷകൻ വിശദീകരിച്ചിരുന്നു. അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് യു.ജി.സി ചട്ടങ്ങൾ പ്രകാരം തയ്യാറാക്കിയ റിസേർച്ച് സ്കോറും സർവകലാശാല സുപ്രീം കോടതിക്ക് കൈമാറി.

Share This Article