കെ വി നിരഞ്ജന്
അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഹീറോ ആരാണെന്ന് ചോദിച്ചാല്‍ അത് യുസിലെ മുസ്ലിം സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുല്‍ എല്‍-സയീദാണ്. ഡൊണാള്‍ഡ് ട്രംപിന്റെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും കടുത്ത വ്യക്തിപരമായ ആക്രമണങ്ങളെയും വര്‍ഗീയ പരാമര്‍ശങ്ങളെയും നേരിട്ടാണ് എല്‍-സയീദ് ഈ വിജയം നേടിയെടുത്തത്. സയീദ് വിജയിച്ചാല്‍ അമേരിക്കയിലേക്ക് ജിഹാദികളെ കയറ്റിവിടുമെന്ന തരത്തിലായിരുന്നു ട്രംപിന്റെ പ്രചാരണങ്ങം. എന്നാല്‍, ഇത്തരം വര്‍ഗീയ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കാതെ, ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന സാമ്പത്തിക പ്രശ്നങ്ങള്‍, ഇന്ധനവിലക്കയറ്റം, ആരോഗ്യരംഗം എന്നിവയായിരുന്നു അദ്ദേഹം പ്രചാരണത്തില്‍ ഉന്നയിച്ചത്. ‘എന്റെ പേരോ മതമോ അല്ല നിങ്ങളുടെ ഇന്ധനവില കുറയാത്തതിന് കാരണം’ എന്ന അദ്ദേഹത്തിന്റെ മറുപടി വോട്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റി. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ശക്തമായ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു. ഒടുവില്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് അമേരിക്കന്‍ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം എന്ന ചരിത്രനേട്ടം അബ്ദുല്‍ എല്‍-സയീദ് സ്വന്തമാക്കിയിക്കയാണ്.

ഇന്തയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് എല്‍ -സയീദ്. ഭാര്യ ഡോ. സാറ ജുകാകുവിന്റെ കുടുംബം കര്‍ണാടകയിലാണ്. ഭാര്യയുടെ കുടുംബവേരുകളിലൂടെ ദക്ഷിണേന്ത്യന്‍ സംസ്കാരവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് അബ്ദുല്‍ എല്‍-സയീദ്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഭാര്യയുടെ കുടുംബത്തിന്റെ ജീവിതരീതികളും സംസ്കാരവും തനിക്ക് ഏറെ പരിചിതമാണെന്ന് അദ്ദേഹം അഭിമുഖങ്ങളില്‍ തമാശയായി പറഞ്ഞിട്ടുണ്ട്. ‘കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ ഒരു ദക്ഷിണേന്ത്യന്‍ കുടുംബത്തിന്റെ ഭാഗമാണ്. അവരുടെ സംസ്കാരവുമായി ഏറെ ഇണങ്ങിക്കഴിഞ്ഞു. ഒരുപക്ഷേ എന്റെ അറബ് പാരമ്പര്യത്തേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ ഞാന്‍ ഇന്ത്യക്കാരനായിട്ടുണ്ടാകും’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
ഇന്ത്യയുമായി അടുത്ത ബന്ധം
അബ്ദുല്‍ എല്‍-സയീദാണ്. വിജയത്തിന് പിന്നാലെ ഇങ്ങ് കര്‍ണാടകയിലെ ഒരു തീരദേശ ഗ്രാമവും വാര്‍ത്തകളില്‍ ഇടംപിടിക്കയാണ്. മംഗളൂരുവില്‍നിന്ന് ഏകദേശം 140 കിലോമീറ്റര്‍ അകലെയുള്ള ഭട്കലിലാണ് ബ്ദുല്‍ എല്‍-സയീദിന്റെ ഭാര്യ ഡോ. സാറ ജുകാകുവിന്റെ കുടുംബവേരുകള്‍ ഈ ഗ്രാമത്തിലാണ്. പ്രശസ്ത മനോരോഗ വിദഗ്ധയാണ് ഡോ. സാറ ജുകാകു. മിഷിഗണ്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന കാലത്താണ് സാറയും അബ്ദുല്‍ എല്‍-സയീദും പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി. പഠനകാലത്തുതന്നെ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. 2006-ലായിരുന്നു വിവാഹം. ഇരുപതുവര്‍ഷത്തോളമായി നീളുന്ന ദാമ്പത്യജീവിതത്തില്‍ ഭര്‍ത്താവിന്റെ രാഷ്ട്രീയ യാത്രയിലും സാറ സജീവമായി ഒപ്പമുണ്ട്. ഇത്തവണത്തെ സെനറ്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലും അവര്‍ സജീവമായി പങ്കെടുത്തു. ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ ഭര്‍ത്താവിനെക്കുറിച്ച് സാറ നടത്തിയ രസകരമായ പരാമര്‍ശം ശ്രദ്ധ നേടിയിരുന്നു. ‘അദ്ദേഹത്തോട് എന്തു ചെയ്യണമെന്ന് പറയാന്‍ എനിക്ക് മാത്രമേ അധികാരമുള്ളൂ’ എന്നായിരുന്നു ചിരിയോടെ സാറ പറഞ്ഞത്.

സാറയുടെ കുടുംബത്തിന് ഭട്കലുമായി ആഴത്തിലുള്ള ബന്ധമുണ്ട്. പിതാവ് ഡോ. ജുകാകു തയീബ് ഭട്കലില്‍ ജനിച്ചുവളര്‍ന്നയാളാണ്. ബെംഗളൂരുവില്‍ നിന്ന് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറിയത്. പിന്നീട് അവിടെ വൃക്കരോഗ വിദഗ്ധനായി ജോലി ചെയ്തു. അമേരിക്കയില്‍ കുടുംബജീവിതം തുടങ്ങിയപ്പോഴും മക്കളെ സ്വന്തം നാടിന്റെ സംസ്കാരവും കുടുംബബന്ധങ്ങളും പരിചയപ്പെടുത്താന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഭട്കലിലെയും ബെംഗളൂരുവിലെയും കുടുംബവീടുകളില്‍ പതിവായി സന്ദര്‍ശനം നടത്തിയിരുന്നു.
സാറയുടെ മുത്തച്ഛന് ജുകാകു ഷംസുദ്ദീനും ഭട്കലിലെ അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു. പ്രമുഖ അഭിഭാഷകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന അദ്ദേഹം രാഷ്ട്രീയത്തിലും സജീവമായിരുന്നു. മൈസുരു സംസ്ഥാനത്ത് ബി.ഡി. ജട്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ധനകാര്യ ഉപമന്ത്രിയായി പ്രവര്‍ത്തിച്ചു. ഭട്കലിലെ ആദ്യകാല അഭിഭാഷകരില്‍ ഒരാളായിരുന്ന ഷംസുദ്ദീന് പ്രദേശത്ത് വൈദ്യുതി എത്തിക്കുന്നതിലും പ്രധാന പങ്കുവഹിച്ച വ്യക്തിയാണെന്ന് കുടുംബാംഗങ്ങള്‍ ഓര്‍ക്കുന്നു. എമ്മലീ, സെറീന് എന്നിവരാണ് ദമ്പതികളുടെ പെണ്മക്കള്. മിഷിഗണില്‍ ജനിച്ചുവളര്‍ന്ന സാറ 2015-ല്‍ കൊളംബിയ സര്‍വകലാശാലയിലെ വാഗെലോസ് കോളജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടി. പിന്നീട് മനോരോഗ ചികിത്സാരംഗത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ഇനി അമേരിക്കന്‍ രാഷ്ട്രീയത്തിലും ഈ ദമ്പതികള്‍ നിര്‍ണ്ണായക പങ്കുവഹിക്കുമെന്ന് ഉറപ്പാണ്.

