ചേരാനല്ലൂർ ; അഡീഷണൽ ജഡ്ജിക്ക് മുൻകൂർ ജാമ്യം

insight kerala

കൊച്ചി: ചേരാനല്ലൂർ ബെൻസ് കാർ അപകടക്കേസിൽ പ്രതിയായ അഡീഷണൽ ജഡ്ജിയ്ക്ക് മുൻകൂർ ജാമ്യം കിട്ടി. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം നൽകിയത്. അന്വേഷണത്തോട് അഡീഷണൽ ജഡ്ജി സഹകരിക്കുന്നുണ്ടെന്നും ആറുമണിക്കൂർ ചോദ്യം ചെയ്തതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയത്.

കേസിൽ അന്വേഷണ ഉദ്യോഗസ്ഥനോട് ചോദ്യങ്ങളുമായി കോടതി. സമാന കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ കോടതി ചോദിച്ചു. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെട്ട എത്ര വാഹനാപകട കേസുകളിൽ നരഹത്യാ കുറ്റം ചുമത്തിയിട്ടുണ്ടെന്ന് കോടതി. ജില്ലയിലെ കണക്കുകൾ കയ്യിലുണ്ടോ എന്ന് ക്രൈംബ്രാഞ്ച് എസിപിയോട് കോടതി. തന്റെ കൈവശം കണക്ക്കുകൾ ഇല്ലെന്ന് ക്രൈംബ്രാഞ്ച് എസിപി മറുപടി നൽകി. ജില്ലയിലോ സംസ്ഥാനത്തോ രജിസ്റ്റർ ചെയ്തിട്ടുണ്ടെകിൽ അതിന്റെ വിവരങ്ങൾ ഒരു മണിക്കൂറിനുള്ളിൽ ഹാജരാക്കാൻ കോടതിയുടെ നിർദേശം.

കൊല്ലപ്പെട്ട മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയിൽ എതിർസത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. പ്രതിയുടെ ഔദ്യോഗിക പദവിയും സ്വാധീനവും കേസിന്റെ അന്വേഷണത്തെ അട്ടിമറിക്കാൻ ഇടയാക്കുമെന്ന് സത്യവാങ്മൂലത്തിൽ കുടുംബം ചൂണ്ടിക്കാണിച്ചു. അപകടത്തിന് ശേഷം ജഡ്ജിയും ഭാര്യയും സംഭവസ്ഥലത്ത് മൂന്ന് മണിക്കൂറോളം ചെലവഴിച്ചെന്നും ഈ സമയത്ത് തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നുവെന്നും കുടുംബം ആരോപിക്കുന്നു. അതിനാൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല സംരക്ഷണം റദ്ദാക്കണമെന്നും കേസിൽ സ്വതന്ത്ര അന്വേഷണത്തിന് അവസരം നൽകണമെന്നുമാണ് കുടുംബ ആവശ്യം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article