GNA യിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ ദുരൂഹത; ബ്ലാക്ക് ലിസ്റ്റിൽ പെട്ട കമ്പനി

insight kerala

സ്വകാര്യ കമ്പനിയിൽ നിന്നും സർക്കാർ വൈദ്യുതി വാങ്ങാൻ തീരുമാനിച്ച GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്.Energy കമ്പനി റെഗുലേറ്ററി കമ്മീഷന്റെയും SEBI യുടെയും അന്വേഷണവും നേരിടുന്ന സ്ഥാപനം. ഇ-ടെൻഡർ പോലുമില്ലാതെ വൈദ്യുതി വാങ്ങാൻ സർക്കാർ നടത്തിയ നീക്കങ്ങളിൽ ആണ് ദുരൂഹത.

അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഏത് വൈദ്യുതി വാങ്ങൽ കരാറുകൾക്കും രാജ്യത്ത് ഇ-ടെൻഡറിംഗ് നിർബന്ധമാണെന്നിരിക്കെ, അതൊന്നും പാലിക്കാതെയാണ് ജിഎൻഎ എന്ന സ്വകാര്യ പ്ലാറ്റ്‌ഫോമുമായി സർക്കാർ കൈകോർത്തത്. ഇ-ടെൻഡറില്ലാതെയുള്ള ഈ വിവാദ നീക്കത്തിന് സംസ്ഥാന റഗുലേറ്ററി കമ്മീഷന്റെ അംഗീകാരം കിട്ടുമോ എന്ന ചോദ്യം ഉയരുമ്പോൾത്തന്നെ, കരാറിലേർപ്പെട്ട കമ്പനിയുടെ പശ്ചാത്തലമാണ് മറ്റൊരു തടസം. വിപണിയിലെ വൻ തിരിമറികൾക്ക് സെബിയുടെ പിഴയും വിലക്കും വാങ്ങിയ കമ്പനിയാണ് ജിഎൻഎ. ഇന്ത്യൻ എനർജി എക്സ്ചേഞ്ച് ലിമിറ്റഡ് ഇടപാടിൽ ഇവർ വൻ ക്രമക്കേട് നടത്തിയതായി സെബി സ്വയമേവ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. വിപണിയിലെ മാർക്കറ്റ് കപ്ലിംഗ് സംബന്ധിച്ച അതീവ രഹസ്യ സ്വഭാവമുള്ള ഔദ്യോഗിക വിവരങ്ങൾ 2025-ൽ ചോർത്തിയാണ് ജിഎൻഎ വിപണിയിൽ കോടികളുടെ അനധികൃത ലാഭം കൊയ്തത്. തുടർന്ന് ലഭിച്ച ഗുരുതരമായ പരാതികളുടെ അടിസ്ഥാനത്തിലാണ് സെബി ഈ ഇടപാട് പൂട്ടിയത്. ഇതിന് പുറമെയാണ് കേന്ദ്ര റെഗുലേറ്ററി കമ്മീഷന്റെ വകയായുള്ള പ്രത്യേക അന്വേഷണവും കമ്പനി നേരിടുന്നത്. ദുരൂഹതകൾ നിലനിൽക്കവയാണ് വൈദ്യുതി വാങ്ങലിന്റെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ട് മുഖ്യമന്ത്രി ജിഎൻഎ കരാറിൽ ഏർപ്പെടുന്നു എന്ന് പരസ്യ പ്രഖ്യാപനം നടത്തിയത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article