അരവണ നിർമ്മാണ പ്ലാന്റിന്റെ വിപുലീകരണം അഞ്ചാം തവണയും മാറ്റി

insight kerala

പത്തനംതിട്ട : സന്നിധാനത്ത് അരവണ പ്ലാന്‍റ് വിപുലീകരിച്ച് പൂര്‍ണതോതില്‍ നിര്‍മാണത്തിനായി കൈമാറാന്‍ നിശ്ചയിച്ചിരുന്ന തിയതി അഞ്ചാം തവണയും മാറി. പ്ലാന്‍റിന്‍റെ നിര്‍മാണത്തിന് നാല് ദിവസം കൂടി വേണ്ടിവരുമെന്നാണ് വിവരം. അങ്ങനെ വന്നാല്‍ ശബരിമല മണ്ഡലകാല, മകരവിളക്ക് തീര്‍ഥാടനത്തിനായി നട തുറക്കുമ്പോള്‍ കരുതല്‍ ശേഖരമായി എഴുപത് ലക്ഷത്തിലേറെ ടിന്‍ അരവണയെന്ന പ്രഖ്യാപനം നടപ്പാവില്ല. നിലവില്‍ പതിനഞ്ച് ലക്ഷം ടിന്‍ അരവണ മാത്രമാണ് ദേവസ്വം ബോര്‍ഡിന്‍റെ ശേഖരത്തിലുള്ളത്. പണികളുടെ പൂര്‍ത്തീകരണത്തില്‍ ഗുരുതരമായ വീഴ്ചയും കാലതാമസവും വരുത്തിയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞമാസം ഇരുപത്തി അഞ്ച് തുടങ്ങി പൂര്‍ത്തീകരണത്തിന്‍റെ വ്യത്യസ്ത സമയമാണ് മാറിയത്. നട തുറക്കാന്‍ പത്ത് ദിവസം മാത്രം ശേഷിക്കെ പൂര്‍ണതോതില്‍ അരവണ നിര്‍മാണത്തിന് ഒരാഴ്ച മാത്രമാവും ലഭിക്കുക. അങ്ങനെയെങ്കില്‍ കരുതല്‍ ശേഖരം മുപ്പത് ലക്ഷത്തില്‍ താഴെ ടിന്‍ മാത്രമാവുമെന്നും ഇത് അരവണ ക്ഷാമത്തിന് കാരണമാവുമെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. പ്രതിസന്ധിയുണ്ടാവില്ലെന്ന് ആവര്‍ത്തിക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അടിയന്തര ഇടപെടലിന് മന്ത്രി കെ.മുരളീധരന് ദേവസ്വം ബോര്‍ഡിലെ കോണ്‍ഗ്രസ് അനുകൂല സംഘടന ജീവനക്കാര്‍ പരാതിയും നല്‍കിയിട്ടുണ്ട്.

Share This Article