ചേരാനല്ലൂർ ; 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

insight kerala

കൊച്ചി : ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. അടച്ചിട്ട മുറിയിൽ ഇരു വിഭാഗത്തിന്റെയും വാദം പൂർത്തിയായിരുന്നു. കേസിൽ ഒന്നാംപ്രതിയാണ് 17 കാരൻ.
കേസിലെ രണ്ടാംപ്രതിയും 17 കാരന്റെ പിതാവുമായ ജഡ്ജിയുടെ മുൻകൂർ ജാമ്യ അപേക്ഷ വീണ്ടും പരിഗണിക്കും. അപേക്ഷയിൽ വിശദമായ വാദം കേൾക്കും. പൊതുവികാരം അല്ല നിയമം അടിസ്ഥാനമാക്കിയാണ് മുന്നോട്ടുപോകേണ്ടതെന്ന് ആദ്യം ഹർജി പരിഗണിക്കുമ്പോൾ കോടതി വാക്കാൽ പരാമർശിച്ചിരുന്നു. ജാമ്യ അപേക്ഷയിൽ കക്ഷിചേരാൻ ജയബാലകൃഷ്ണന്റെ കുടുംബത്തിന് കോടതി അനുമതി നൽകിയിട്ടുണ്ട്. ജഡ്ജിക്കെതിരെ ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി നൽകിയ പരാതിയിൽ പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Share This Article