മിൽമ ഉത്തരവ്; തിരുവനന്തപുരം ഭരണസമിതി അംഗങ്ങൾ ചുമതല ഏറ്റെടുത്തു

insight kerala

മിൽമ തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ട സംസ്ഥാന സർക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കിയതോടെ ചുമതല ഏറ്റെടുക്കാൻ മുൻ ഭരണസമിതി അംഗങ്ങൾ മിൽമ ആസ്ഥാനത്ത് എത്തി.. ഇന്ന് തന്നെ ചുമതല ഏറ്റെടുക്കുമെന്നും ഇനി അങ്ങോട്ട് നല്ല രീതിയിൽ തന്നെ മുന്നോട്ടുപോകുമെന്നും ഭരണസമിതി ചെയർപേഴ്സൺ മണി വിശ്വനാഥ് പറഞ്ഞു… നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഭരണസമിതിയെ പിരിച്ചുവിട്ടത് എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

അഡ്മിനിസ്ട്രേറ്റീവ് ഭരണം മാറ്റി, പഴയ ഭരണസമിതിയെ ഉടൻ പുനഃസ്ഥാപിക്കണമെന്നും കോടതി നിർദേശിച്ചു. ഭരണസമിതിയംഗങ്ങൾ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്. പുറത്താക്കുന്നതിന് മുമ്പ് നോട്ടീസ് നൽകുകയോ ഹിയറിങ് നടത്തുകയോ ചെയ്തിട്ടില്ല. ഭരണസമിതിയംഗങ്ങളെ കേട്ട് നടപടിക്രമങ്ങൾ പാലിച്ച് സർക്കാരിന് പുതിയ ഉത്തരവിറക്കാമെന്നും കോടതി വിധിയിൽ പറയുന്നു. 

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article