തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട്. ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത.സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പിൽ പറയുന്നു. തെലങ്കാനയ്ക്ക് മുകളിലെ തീവ്ര ന്യൂനമർദ്ദത്തിന്റെയും തമിഴ്നാട്ടിനും ലക്ഷദ്വീപിനും മുകളിലുള്ള ചക്രവാത ചുഴികളുടെയും സ്വാധീനത്താലാണ് ശക്തമായ മഴ. അടുത്ത മൂന്നു മണിക്കൂറിൽ തിരുവനന്തപുരം തീവ്രമഴ മുന്നറിയിപ്പാണ് ഉള്ളത്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശി അടിക്കും.
നവംബർ 4 ,5 ,6 ,7 തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ പ്രവചിക്കുന്നു.

