കൊച്ചി : മഹാരാജാസ് കോളേജിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത രണ്ട് എസ്എഫ്ഐ നേതാക്കൾ അറസ്റ്റിൽ.
എസ്എഫ്ഐ ഏരിയാ കമ്മിറ്റി അംഗങ്ങളായ സിദ്ധാർത്ഥ് , ആദിൽ എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. സിദ്ധാർത്ഥിനെ എറണാകുളത്തുനിന്നും ആദിലിനെ കൊല്ലത്ത് നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രിൻസിപ്പലിന്റെ പരാതിലാണ് വിദ്യാർത്ഥികൾക്കെതിരെ നിലവിൽ കേസെടുത്തിട്ടുള്ളത്. 2025 ൽ ക്യാമ്പസിൽ നിന്ന് പഠനം പൂർത്തിയാക്കി ഇറങ്ങിയ വിദ്യാർത്ഥിയാണ് സിദ്ധാർത്ഥ്. ഈ വർഷം പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിയാണ് ആദിൽ. കേസിൽ ഉൾപ്പെട്ട 10 പേർ നിലവിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
റോജി എം ജോണിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത രണ്ട് എസ്എഫ്ഐ നേതാക്കൾ അറസ്റ്റിൽ
