“എക്സൈസ് മന്ത്രി നിഷ്‌കളങ്കൻ ചമയണ്ട; ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നു”; എം ബി രാജേഷ്

insight kerala

തിരുവനന്തപുരം: എക്സൈസ് മന്ത്രി എം. ലിജുവിനെ അതൃപ്തി വകുപ്പ് മന്ത്രി എന്ന് വിശേഷിപ്പിച്ച് എം.ബി.രാജേഷ്. എം.ലിജു സ്വയം വിഡ്ഢിയാവുകയാണ്. വകുപ്പിൽ നടക്കുന്ന കാര്യങ്ങളൊന്നും മന്ത്രി അറിയുന്നില്ല. ഞാനൊന്നും അറിഞ്ഞില്ലെന്ന് പറയാൻ ഒരു മന്ത്രി വേണോ എന്നും എം.ബി. രാജേഷ് ചോദിച്ചു.

മദ്യനയം വന്നിട്ടു മതി ബാർ ലൈസൻസ് എങ്കിൽ, ചട്ടം ഭേദഗതി വരുത്തി ഉത്തരവിറക്കുകയാണ് വേണ്ടത്. ഒരുതവണ അബദ്ധം പറ്റിയാൽ മനസ്സിലാക്കാം. ഉത്തരവ് ഇറക്കിയില്ലെങ്കിൽ, ഈ കാര്യത്തിൽ ഒരു കുറിപ്പ് എങ്കിലും എഴുതി ഇറക്കിയതായി മന്ത്രിക്ക് കാണിക്കാൻ പറ്റുമോ എന്നും എം.ബി. രാജേഷ് ആരാഞ്ഞു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article