ശ്രീകാര്യത്തെ അരുംകൊല; പ്രണയിനി അനന്ത, ഗുണ്ടാ ലിസ്റ്റിൽപ്പെട്ട ഉമർ, 17കാരൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി

insight kerala

ശ്രീകാര്യത്തെ അരുംകൊലയിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അഭിറാമിന്റെ സുഹൃത്തായ 17 കാരൻ, ഇയാളുടെ പ്രണയിനി മണക്കാട് സ്വദേശിനിയും കഴക്കൂട്ടം വനിതാ ഐടിഐ വിദ്യാർഥിനിയുമായ അനന്ത (18), ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ട ശ്രീകാര്യം സ്വദേശി ഉമർ (22) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പ്രണയിനി അനന്തയ്ക്ക് ഇക്കാര്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നാണ് വിവരം.

പ്രണയവുമായി ബന്ധപ്പെട്ട തർക്കത്തിൽ അതിക്രൂരമായാണ് അഭിറാം എന്ന 17 കാരനെ മർദ്ദിച്ചു കൊലപ്പെടുത്തിയത്. കഴിഞ്ഞദിവസം രാത്രിയിലാണ് പാങ്ങപ്പാറയിൽ ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കാണപ്പെട്ടത്.

Share This Article