വയനാട്ടിൽ 46കാരിയുടെ മരണം കൊലപാതകം; അയൽവാസിയായ വയോധിക അറസ്റ്റിൽ

insight kerala

വയനാട് : വാഴവറ്റയിൽ 46 വയസ്സുകാരിയായ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ അയൽവാസിയായ വയോധികയെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴവറ്റ എടത്തിൽ ഉന്നതി സ്വദേശിനിയായ അമ്മിണി (60) ആണ് അറസ്റ്റിലായത്. ഇതേ പ്രദേശത്ത് താമസിക്കുന്ന അമ്മിണി (46) ആണ് കൊല്ലപ്പെട്ടത്.

ഒക്ടോബർ 28-ന് രാത്രി എട്ടുമണിയോടെ ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

  • വാക്കേറ്റത്തിനിടയിൽ പ്രതിയായ അമ്മിണി, മറ്റേ അമ്മിണിയുടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകം സ്ഥിരീകരിച്ചതോടെ പ്രതിയെ അറസ്റ്റ് ചെയ്തു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article