സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തുന്ന LPST റാങ്ക് ഹോൾഡേഴ്സിനെതിരെ കേസെടുത്ത് പോലീസ്

insight kerala

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിത കാല സമരം നടത്തുന്ന
LPST റാങ്ക് ഹോൾഡേഴ്സിനെതിരെ കേസെടുത്ത് പോലീസ്. സെക്രട്ടറിയേറ്റ് മെയിൻ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് കേസ്. തിരിച്ചറിഞ്ഞ 8 പേർക്കെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് കേസ്.സമരസമിതി കൺവീനർ വളർമതിയാണ് ഒന്നാം പ്രതി. സെക്രട്ടറിയേറ്റ് പരിസരത്ത് പൊതുവീഥിയിൽ സമരങ്ങളോ മുദ്രാവാക്യമോ പാടില്ലെന്ന വകുപ്പു പ്രകാരം കണ്ടോൺമെന്റ് പോലീസ് ആണ് കേസടുത്തത്.

Share This Article