പി.എസ്.സി ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷാ ക്രമക്കേടിൽ പി.എസ്.സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെയും അംഗങ്ങളെയും ഉദ്യോഗസ്ഥരെയും പ്രതികളാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പ്രത്യേക അന്വേഷണസംഘമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ നിയമന അവസരം നഷ്ടപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി.
കുഫോസിൽ നിന്നുള്ളവർക്ക് ക്രമക്കേടിലൂടെ അനധികൃതമായി മുൻഗണനയും റാങ്കും നൽകിയതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ
അഴിമതി നിരോധന നിയമപ്രകാരമാണ് കേസെടുത്തിയിരിക്കുന്നത്.
PSC പരീക്ഷാ ക്രമക്കേട്; ചെയർമാനെയും അംഗങ്ങളെയും പ്രതികളാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തു
