കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന് ആരോപിച്ച വീഡിയോ പകർത്തിയ സംഭവത്തിൽ അറസ്റ്റിലായ അധ്യാപകന് ജിജോ ജെയിംസിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. എറണാകുളം വെസ്റ്റ് വെങ്ങോല ശാലേം സ്കൂളിലെ അധ്യാപകനായ ജിജോ ജയിംസ് ആണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെയായിരുന്നു കായികമേളയിൽ വിളമ്പിയ സാമ്പാറില്‍ പുഴുവിനെ കണ്ടെന്ന് ആരോപണം ഉയര്‍ന്നത്. സംഭവത്തിന്റെ വീഡിയോയും അധ്യാപകൻ പകർത്തിയിരുന്നു. ഇന്നലെ തന്നെ അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. ഇന്ന് രാവിലെയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം 2020ൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ജിജോ ജെയിംസ് മത്സരിച്ചിരുന്നു.

