പത്തനംതിട്ട : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ സഞ്ചരിച്ച കാറിൽ ബൈക്ക് ഇടിച്ച് അപകടം. ബൈക്ക് യാത്രികനായ കലഞ്ഞൂർ ഐ.എച്ച്.ആർ.ഡി കോളേജ് വിദ്യാർഥി കൃഷ്ണനന്ദു മരിച്ചു.
പത്തനംതിട്ട കോന്നി കൂടൽ ജംഗ്ഷനിലാണ് സംഭവം.
റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച വയോധികനെ രക്ഷിക്കാനായി ബൈക്ക് വെട്ടിച്ചതിനെ തുടർന്ന് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നും പത്തനംതിട്ടയിലേക്ക് വരികയായിരുന്നു ദേവസ്വം പ്രസിഡൻ്റ്. കൃഷ്ണനന്ദുവിനെ ഉടൻ തന്നെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെ കാറിൽ ബൈക്ക് ഇടിച്ച് അപകടം.കോളേജ് വിദ്യാർഥി മരിച്ചു
