ചേരാനല്ലൂർ പോലീസ് വീഴ്ചയിൽ നടപടി; കൊച്ചി സിറ്റി കമ്മീഷണറെ മാറ്റും; നിശാന്തിനിക്ക് ചുമതല

insight kerala

കൊച്ചി : ചേരാനല്ലൂർ വാഹനാപകടത്തിൽ ശക്തമായ നടപടി തുടരുന്നു. പോലീസ് വീഴ്ചയിൽ പ്രതിഷേധവും ആരോപണവും തുടരുമ്പോൾ സർക്കാർ കടുത്ത നടപടി സ്വീകരിക്കുകയാണ്. 4 പോലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തതിന് പിന്നാലെ ഇപ്പോൾ സിറ്റി പോലീസ് കമ്മീഷണറെ മാറ്റുകയാണ്. കൊച്ചി സിറ്റി കമ്മീഷണർ കാളിരാജ് മഹേഷിനെ മാറ്റി പകരം ആർ നിശാന്തിനിയെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറാക്കും. ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഐജി പി പ്രകാശിന് ദക്ഷിണ മേഖല ഐജിയുടെ ചുമതല നൽകും.

പോലീസിന് വീഴ്ച ഉണ്ടായി എന്ന് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി നിയമസഭയിലും സമ്മതിച്ചിരുന്നു. പിന്നാലെയാണ് കടുത്ത നടപടിയുമായി സർക്കാർ മുന്നോട്ടുപോകുന്നത്.

Share This Article