തിരുവനന്തപുരം: വിജിലൻസിൻ്റെ T സെക്ഷൻ മാറ്റിയത് സംബന്ധിച്ച്.നിയമസഭയിൽ അടിയന്തര ചോദ്യം ഉന്നയിച്ച് പ്രതിപക്ഷം . കഴിഞ്ഞ സർക്കാറിന്റെ കാലത്ത് വിജിലൻസ് ഡയറക്ടർ നൽകിയ ശുപാർശയാണ് അംഗീകരിച്ചതെന്ന് ആഭ്യന്തരമന്ത്രി മറുപടി നൽകി.
“വിവരാവകാശ നിയമത്തിൽ വെള്ളം ചേർക്കാൻ സർക്കാറിന് താല്പര്യമില്ല. രഹസ്യ സ്വഭാവമുള്ള കേസുകളിലെ വിവരങ്ങൾ പുറത്തുവിടുന്നത് ദോഷകരമാകും രാജ്യ സുരക്ഷാ, ആഭ്യന്തര സുരക്ഷ കേസുകൾ നിർണായകമാണ്. വിജിലൻസിന്റെ എല്ലാ വിവരങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്താൻ ഒരു നീക്കവും നടത്തില്ല. അന്വേഷണത്തെ ബാധിക്കാത്ത തരത്തിൽ സുതാര്യത ഉറപ്പാക്കും കേസിന്റെ വിവരങ്ങൾ പുറത്തുപോയാൽ അതിൻറെ ഗുണം കുറ്റാരോപിതർക്കാണ്”; ചെന്നിക്കല പറഞ്ഞു
