“ചേരാനല്ലൂരിലെ പോലീസ് വീഴ്ചയിൽ ഇന്ന് തന്നെ നടപടി”; നിയമസഭയിൽ ഉറപ്പുനൽകി ആഭ്യന്തരമന്ത്രി

insight kerala

തിരുവനന്തപുരം : ചേരാനല്ലൂർ , നെടുമ്പാശ്ശേരി വാഹനാപകടങ്ങൾ നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം . പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായി എന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം ആരോപിച്ചു.

ചേരാനല്ലൂർ വാഹനാപകടത്തിൽ പോലീസിന്റെ ഭാഗത്ത് എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ ഇന്ന് തന്നെ നടപടിയെടുക്കുമെന്ന് നിയമസഭയിൽ ആഭ്യന്തരമന്ത്രിയുടെ ഉറപ്പ്. നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിലും ചേരാനല്ലൂർ അപകടത്തിലും ഒരു സർക്കാരിന് ചെയ്യാവുന്ന പരമാവധി ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി സഭയെ അറിയിച്ചു. നെടുമ്പാശ്ശേരി വാഹനാപകടത്തിൽ ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല എന്ന മന്ത്രി വ്യക്തമാക്കി. നിഷാന്തിനി ഐപിഎസിന് ചുമതല നൽകി അന്വേഷണം നടത്തി. പ്രതികൾക്ക് ജാമ്യം കിട്ടിയിട്ടില്ല.

“മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് മേൽ കർശന നടപടിയെടുക്കാനാണ് കേരള പോലീസ് തീരുമാനിച്ചിട്ടുള്ളത്. ഒരു മര്യാദയുമില്ലാതെയാണ് കാൽനട യാത്രക്കാരെ ഇടിച്ചു കൊല്ലുന്നത്. ബൈക്ക് ഓടിക്കുന്നവരെ ഇടിച്ച് കൊല്ലുന്നത്. ചേരാനല്ലൂർ അപകടത്തിൽ വലിയ വേദനയാണ് തനിക്ക് ഉണ്ടായത്. ആ കുട്ടിക്ക് ജാമ്യം ലഭിച്ചു എന്ന വാർത്ത വേദനയുണ്ടാക്കി. മരിച്ച ആളുടെ ചിത കെട്ടടുങ്ങും മുമ്പ് പ്രതിക്കു ജാമ്യം കിട്ടി. സർക്കാർ ശക്തമായ ഇടപെടൽ നടത്തി.”

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

സാധ്യമായതെല്ലാം സർക്കാർ ചെയ്യുമെന്ന് സമൂഹത്തോട് ഉറപ്പുനൽകുന്നു എന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.

“ഏതെങ്കിലും SHO തെറ്റ് ചെയ്തു എന്ന് കണ്ടെത്തിയാൽ ശക്തമായ നടപടിയെടുക്കും.ആര് തെറ്റ് ചെയ്തു എന്ന് കണ്ടെത്തിയാലും ഇന്ന് തന്നെ നടപടി എടുക്കും എന്ന് ഉറപ്പുനൽകുന്നു.”; രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം ആഭ്യന്തര മന്ത്രി എടുക്കുന്ന നിലപാടുകൾ പോലീസ് അനുസരിക്കുന്നില്ല എന്ന വിഷയം ഗൗരവമാണെന്നും ഇക്കാര്യം സഭ നടപടികൾ നിർത്തിവച്ച ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്പീക്കർ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് സഭയിൽ വാക്കൗട്ട്.

Share This Article