ആലപ്പുഴ: വെള്ളാപ്പള്ളി നടേശനെതിരെ എം വി ഗോവിന്ദൻ. ശ്രീനാരായണ ഗുരുവിൻറെ പേരും അദ്ദേഹത്തിൻറെ ദാർശനിക നിലപാടുകളും ഹിന്ദുത്വത്തിന് എതിര്. എന്നിട്ടും ആ ആശയത്തെ ഹിന്ദുത്വത്തിനൊപ്പം ചേർക്കാൻ ശ്രമിക്കുന്നു. പഴയ എസ്എൻഡിപി നിലപാട് സ്വീകരിക്കുന്ന ഒരാൾക്കും ഇത് അംഗീകരിക്കാൻ കഴിയില്ല.
എസ്എൻഡിപിയുടെ ദാർശനിക നിലപാടിൽ നിന്നും വ്യതിചലിക്കുമ്പോൾ അത് ചൂണ്ടിക്കാട്ടാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അവകാശമുണ്ട്. ഞാനിത് ചേർത്തലയിൽ വന്നു പറയുന്നത് എന്നെയും പി ജയരാജനെയും ചേർത്തുകൊണ്ട് ഞങ്ങൾ തെറ്റായ ചരിത്രം പ്രചരിപ്പിക്കുന്നതെന്ന് ചിലർ പറയുന്നുണ്ട്. ഞാൻ ഈ പറയുന്നതാണ് ചരിത്രം. സനാതനധർമ്മത്തിന്റെ പേര് പറഞ്ഞ് ശ്രീനാരായണ ഗുരുവിൻറെ പേര് കൂട്ടിക്കെട്ടാൻ ശ്രമിച്ചാൽ അതിനെ എതിർക്കാൻ ശ്രീനാരായണീയർക്ക് ബാധ്യതയുണ്ട് എന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു….
വെള്ളാപ്പള്ളിക്കെതിരെ എംവി ഗോവിന്ദൻ ; ‘സനാതന ധർമ്മത്തിന്റെ പേര് പറഞ്ഞ് ഗുരുവിനെ കൂട്ടിക്കെട്ടരുത്’
