മിനി കൂപ്പർ അപകടം; പ്രതികൾ വീണ്ടും ജാമ്യാപേക്ഷ നൽകി

insight kerala

കൊച്ചി : നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതികൾ വീണ്ടും
ജാമ്യ അപേക്ഷ നൽകി. എറണാകുളം സെഷൻസ് കോടതിയിലാണ് ജാമ്യ അപേക്ഷ നൽകിയത്.
നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യ അപേക്ഷ തള്ളിയിരുന്നു. എന്നാൽ പോലീസിന്റെ റിപ്പോർട്ട് കൂടി ലഭിച്ചശേഷം ആയിരിക്കും കോടതി ഇത് പരിഗണിക്കുക. അതേസമയം ഒന്നാംപ്രതി സുഹൈലിന്റെ അമ്മ നൂഹാ സജീവിന്റെ മൊഴിയെടുക്കൽ പോലീസിന് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. രണ്ടുതവണ ഇവർക്ക് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പല കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒഴിവാക്കുകയായിരുന്നു. അപകടത്തിൽ മരിച്ച കുട്ടികളുടെ വീട്ടിലെത്തി മൊഴിയെടുപ്പ് നടക്കുന്നതിനാൽ അന്വേഷണസംഘവും കഴിഞ്ഞ ദിവസങ്ങളിൽ സ്ഥലത്തുണ്ടായിരുന്നില്ല.

Share This Article