“റെയ്ഹാൻ വാദ്രയ്ക്ക് കേരളത്തിലേക്ക് സ്വാഗതം ; ചിത്രപ്രദർശനം തടയില്ല” ; മുഖ്യമന്ത്രി വിഡി സതീശൻ

insight kerala

തിരുവനന്തപുരം: പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വാദ്രയ്ക്ക് ചിത്രപ്രദർശനം നടത്താൻ കേരളത്തിലേക്ക് സ്വാഗതം എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. റെയ്ഹാനെ കേരളത്തിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി. കേരളത്തിൽ ചിത്രപ്രദർശനം നടത്തുന്നതിൽ അഭിമാനം എന്ന് മുഖ്യമന്ത്രി എക്സിൽ കുറിച്ചു. യാതൊരു വിലക്കും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

റെയ്‌ഹാൻ വാദ്ര ഡൽഹിയിൽ സംഘടിപ്പിച്ച  ചിത്രപ്രദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഡൽഹിയിൽ രാജസ്ഥാൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബിക്കാനീർ ഹൗസിലാണ് സംഭവം. ഡൽഹിയിലെ ബിക്കാനിർ ഹൗസിൽ ഇന്നലെ വൈകിട്ട് 7ന് തുടങ്ങാനിരുന്ന ‘നോ ഐഡിയ ഈസ് ഫൈനൽ’ എന്ന പ്രദർശനത്തിന് മണിക്കൂറുകൾ മുൻപ് ഡൽഹിയിലെ യുവജന പ്രക്ഷോഭവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ നീക്കിയതായി റെയ്ഹാൻ പറഞ്ഞു. 75 ചിത്രങ്ങൾ മാറ്റണമെന്നാണ് ആവശ്യപ്പെട്ടതെന്നും റെയ്ഹാന്‍ പറഞ്ഞു. വൈകുന്നേരത്തോടെ വെറും 35 ചിത്രങ്ങൾ മാത്രമാണ് ഗാലറിയിൽ ശേഷിച്ചത്. ചിത്രങ്ങൾ മാറ്റിയ ഇടങ്ങളിൽ വെച്ച ശൂന്യമായ ഫ്രെയിമുകൾക്കെതിരെയും അധികൃതർ എതിർപ്പ് പ്രകടിപ്പിച്ചതായും റെഹാൻ പറഞ്ഞു.

സന്ദർശകർക്കായി നൽകിയ കാറ്റലോഗിൽ ഒഴിവാക്കപ്പെട്ട ചിത്രങ്ങളുടെ വിവരങ്ങളും ഉണ്ട്. ഡൽഹി ജന്തർമന്തറിലടക്കം നടന്ന യുവജന പ്രക്ഷോഭങ്ങളുടെ ദൃശ്യങ്ങളാണ് പ്രധാനമായും മാറ്റാൻ ആവശ്യപ്പെട്ടത്. ഇവയ്ക്ക് അമിത രാഷ്ട്രീയസ്വഭാവമുണ്ടെന്നും വേദി അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് ബിക്കാനീർ ഹൗസ് മാനേജ്‌മെന്റിന്റെ വാദം.  നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി രംഗത്ത് എത്തിയിരുന്നു

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article