സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരനടക്കം 4 മരണം, പൗരൻമാർ ഉടൻ രാജ്യം വിടണമെന്ന് യുഎസ്

insight kerala

റിയാദ്: സൗദി അറേബ്യയ്ക്കുനേരെ വീണ്ടും ഹൂതി വിമതരുടെ രൂക്ഷമായ ആക്രമണം. ദമാം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അരാംകോയുടെ ഷൈബ എണ്ണപ്പാടത്തിലേക്കും നടത്തിയ ആക്രമണങ്ങളിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ദമാം വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിലാണ് ഇന്ത്യക്കാരൻ കൊല്ലപ്പെട്ടത്. ഇവിടെ കൊല്ലപ്പെട്ട മറ്റൊരാൾ ഏത് രാജ്യക്കാരനാണെന്നു വ്യക്തമല്ല. എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷൈബ എണ്ണപ്പാടത്ത് നടന്ന ആക്രമണത്തിൽ രണ്ട് പേർ (ഫിലിപ്പീൻസ്, നേപ്പാൾ പൗരന്മാർ) കൊല്ലപ്പെടുകയും ഇന്ത്യക്കാരനും പാകിസ്താൻ പൗരനും പരിക്കേൽക്കുകയും ചെയ്തതായി സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു.

ആക്രമണത്തെ തുടർന്ന് സൗദിക്ക് നേരെ അയച്ച ആറ് ഡ്രോണുകൾ പ്രതിരോധ സേന തകർത്തതായി സൗദി അധികൃതർ വ്യക്തമാക്കി. കൂടാതെ ഹോർമൂസ് കടലിടുക്കിൽ ഏഴ് ചരക്ക് കപ്പലുകൾക്ക് നേരെയും ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേഖലാ തലത്തിൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ, നയതന്ത്ര ഉദ്യോഗസ്ഥരോടും കുടുംബങ്ങളോടും സൗദി വിടാൻ അമേരിക്ക നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അതേസമയം, യെമനിൽ സൈന്യവും ഹൂതികളും തമ്മിൽ നടന്ന ശക്തമായ ഏറ്റുമുട്ടലിൽ 285 ഹൂതികൾ കൊല്ലപ്പെട്ടതായും 835 പേർക്ക് പരിക്കേറ്റതായും യെമൻ സർക്കാർ അറിയിച്ചു. തായിസ്, മരീബ് എന്നിവിടങ്ങളിൽ ഹൂതികളും സൈന്യവും ഏറ്റുമുട്ടി.

Share This Article