കൊച്ചിയിലെ ജൂതപ്പള്ളി തീവെപ്പ് കേസിലെ പ്രതി എബിൻ പോളിനെതിരെ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.
മുവാറ്റുപുഴയിൽ രണ്ടിടത്ത് നടത്തിയ ആക്രമണങ്ങളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതിയെക്കുറിച്ച് കൂടുതൽ അറിയാൻ അന്വേഷണം പൂനെയിലേക്കും വ്യാപിപ്പിച്ചു. എബിൻ പഠിച്ചതും ജോലി ചെയ്തതുമായ ഇടങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണസംഘത്തിന്റെ നീക്കം. എബിനെ നിയന്ത്രിച്ചിരുന്നത് ബോസ് എന്ന വ്യക്തിയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ പേരിൽ കുറെ കൂടി വ്യക്തത വരാനുണ്ട്. ലോറൻസ് ബിഷ്ണോയ് സംഘവുമായി പ്രതിക്ക് ബന്ധമുണ്ടോ എന്നത് ഉൾപ്പെടെ അന്വേഷണസംഘം പരിശോധിക്കുകയാണ്. ഈ സംഘവുമായി ബന്ധപ്പെട്ട ടെലിഗ്രാം ഗ്രൂപ്പുകൾ എബിൻ സെർച്ച് ചെയ്തിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കൂടുതൽ ശാസ്ത്രീയ റിപ്പോർട്ടുകൾ വരുന്നതിന് അനുസരിച്ചായിരിക്കും അന്വേഷണസംഘത്തിന്റെ തുടർ നീക്കങ്ങൾ.
ജൂതപ്പള്ളി തീവെപ്പ് കേസ്; എബിൻ പോളിനെതിരെ രണ്ട് കേസുകൾ കൂടി
