ഇഡിക്കെതിരെ തുടർ നിയമ പോരാട്ടത്തിന് ഒരുങ്ങി പിണറായി വിജയൻ

insight kerala

മാസപ്പടിക്കേസിൽ ഇഡി അന്വേഷണത്തിനെതിരെ തുടർ നിയമ പോരാട്ടത്തിന് ഒരുങ്ങി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ECIR ഹൈക്കോടതിയിൽ ചോദ്യം ചെയ്യാൻ നീക്കം തുടങ്ങി . അന്വേഷണസംഘത്തിന് മുന്നിൽ നാളെ ഹാജരാകാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടി പിണറായി കത്തും നൽകും. അതേസമയം കേസിലെ തുടർന്നീക്കങ്ങൾ ചർച്ച ചെയ്യാൻ എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ കൊച്ചിയിൽ യോഗം ചേരുകയാണ്.

മാസപ്പടി കേസിൽ സുപ്രീംകോടതിയിൽ നിന്ന് താൽക്കാലിക ആശ്വാസം ഉണ്ടായ പശ്ചാത്തലത്തിലാണ് തുടർ നടപടികളുമായി മുന്നോട്ടുപോകാൻ പിണറായി വിജയൻ തീരുമാനിച്ചത്. ഇൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇതിൻറെ തുടർ നീക്കം എന്ന നിലയിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ECIR രജിസ്റ്റർ ചെയ്തത്. എഫ്ഐആർ ഇടാൻ വിജിലൻസ് കാണിച്ച തിടുക്കത്തെ സുപ്രീംകോടതി വിമർശിച്ചിരുന്നു. മാത്രമല്ല കേസ് വീണ്ടും കേൾക്കാൻ ഹൈക്കോടതിക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ECIR നേതിരെ കോടതിയെ സമീപിക്കാൻ പിണറായി വിജയനും കൂട്ടരും ആലോചിക്കുന്നത്. ED യുടെ തുടർന്ന് അറിഞ്ഞശേഷം ആയിരിക്കും ഇക്കാര്യത്തിൽ പിണറായി വിജയൻ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. എൻഫോമെന്റ് അന്വേഷണം തുടരട്ടെ എന്ന നിലപാടാണ് സുപ്രീംകോടതി ഹർജി പരിഗണിക്കുമ്പോൾ സ്വീകരിച്ചത്. അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യത്തിൽ ഇഡി ക്ക് അന്വേഷണവുമായി മുന്നോട്ടുപോകാം. ഇത് കണ്ടുകൊണ്ട് ആണ് കേന്ദ്ര ഏജൻസിക്കെതിരെ കൂടി ഹൈക്കോടതി സമീപിക്കാൻ പിണറായി വിജയൻ നീക്കം തുടങ്ങിയിരിക്കുന്നത്. എന്നാൽ കേസിന്റെ പുരോഗതി വിലയിരുത്തി ed എടുക്കുന്ന തീരുമാനം അറിഞ്ഞശേഷം മാത്രമായിരിക്കും നീക്കം എന്നാണ് അറിയാൻ കഴിയുന്നത്. അല്ലാത്തപക്ഷം അന്വേഷണം ഏജൻസി ക്കെതിരായ പരാമർശങ്ങൾ കോടതിയിൽ നിന്നുണ്ടായാൽ അത് വീണ്ടും തിരിച്ചടിയാകും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സോണൽ ഡയറക്ടർ പ്രശാന്ത് കുമാർ ഉൾപ്പെടെ പങ്കെടുത്തുകൊണ്ടാണ് കേസിന്റെ സ്ഥിതിഗതികൾ വിലയിരുത്തുന്നത്. അതേസമയം മുൻപ് നൽകിയ നോട്ടീസിന്റെ അടിസ്ഥാനത്തിൽ നാളെ അന്വേഷണസംഘത്തിന് മുന്നിൽ പിണറായി വിജയൻ ഹാജരാകില്ല എന്ന ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഔദ്യോഗിക ചുമതലകൾ ചൂണ്ടിക്കാട്ടി കത്ത് നൽകും. ഹൈക്കോടതി ഹർജികൾ പരിഗണിക്കുന്നത് വരെ സമയം നീട്ടി ചോദിക്കാനാണ് നിലവിൽ ധാരണ. ഏതായാലും വിജിലൻസ് അന്വേഷണത്തിൽ തിരിച്ചടി ഉണ്ടായാലും കേസിന്റെ തുടരന്വേഷണമായി മുന്നോട്ടു പോകാനാണ് ED തീരുമാനിച്ചിട്ടുള്ളത്. മാസപ്പടി കേസിലെ അഴിമതിയും ഹവാല ഇടപാടും രണ്ട് കേസുകൾ ആയാണ് ed രജിസ്റ്റർ ചെയ്തിട്ടുള്ളത്. രണ്ടു കേസുകളിലും പിണറായിയുടെ മകൾ വീണ പ്രതിയാണ്. ആദ്യകസിൽ രണ്ടാം കേസിൽ മുഹമ്മദ് റിയാസ് ആണ് പ്രതികൾ.

Share This Article