തിരുവനന്തപുരം : സിഎംആർഎൽ കേസിൽ സർക്കാർ എടുത്ത നിലപാട് 100% ശരിയാണെന്ന് മന്ത്രി കെ.മുരളീധരൻ. ഇ ഡി വിഷയത്തിൽ ദേശീയതലത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടുണ്ട്. ED എന്തെങ്കിലും കേസ് കൊണ്ടുവന്നാൽ ഉടനെ കയറി ചാർജ് ചെയ്യാൻ കഴിയില്ല.ഡൽഹിയിൽ ഒരു നിയമം കേരളത്തിൽ വേറൊന്ന് എന്നല്ല. പ്രാഥമിക അന്വേഷണം നടത്താതെ കേസ് രജിസ്റ്റർ ചെയ്യേണ്ട എന്നത് ഞങ്ങൾ എല്ലാവരും കൂടിയുള്ള തീരുമാനമാണ്.
ഹൈക്കോടതി രജിസ്റ്റർ ചെയ്യാൻ പറഞ്ഞു കേസ് രജിസ്റ്റർ ചെയ്തു
കോൺഗ്രസ് ദേശീയ നേതൃത്വം തന്നെ ഇ ഡി പറയുമ്പോഴേക്കും എടുത്ത് ചാടേണ്ട എന്ന് പറഞ്ഞിട്ടുണ്ട്
ആരെയും പുറത്താക്കാനും അകത്താക്കാനും താൻ ഇല്ലെന്നും മന്ത്രി പറഞ്ഞു
“മാസപ്പടിയിൽ സർക്കാർ എടുത്ത നിലപാട് 100% ശരി”; കെ മുരളീധരൻ
