തൃശൂർ : വക്കഫ് ബോർഡിൽ സംസ്ഥാന സർക്കാരിൻ്റെ തീരുമാനം ഏഴാംകിട തീരുമാനമെന്ന് വഖഫ് ബോർഡ് മുൻ ചെയർമാൻ കെ എസ് ഹംസ .നിയമപരമായ കാര്യങ്ങൾ തങ്ങൾക്ക് ഒരു പ്രശ്നവുമില്ല എന്നാണ് സർക്കാർ നിലപാട്.
“തീരുമാനം ആരും അംഗീകരിക്കില്ല. എല്ലാ മര്യാദകളുടെയും സീമകൾ ലംഘിച്ചു. ആളില്ലാത്ത വീട്ടിൽ കള്ളൻ കയറിയത് പോലെയാണ് തീരുമാനം. കോടതി അവധിക്ക് പോകുന്ന ദിവസം സംസ്ഥാന സർക്കാരിൻറെ തീരുമാനം വന്നു. നിയമനങ്ങൾ അംഗീകരിക്കാൻ കഴിയില്ല. കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ഉണ്ടാകും.” ; കെ എസ് ഹംസ പറഞ്ഞു
