ഡൽഹി ഇന്ത്യയുടെ തലസ്ഥാനമോ, ജയിലോ?; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി, ഭരണഘടന സംരക്ഷിക്കാൻ ആഹ്വാനം

insight kerala

കോൺഗ്രസിന്റെ സുപ്രീംകോടതി മാർച്ചിന് മുന്നോടിയായി കേന്ദ്രസർക്കാരിനും ഡൽഹി പൊലീസിനുമെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് എത്തുന്നവരെ തടയുകയാണെന്നും ട്രെയിനുകളും ബസുകളും തടയുന്നുണ്ടെന്നും ആരോപിച്ച രാഹുൽ, രാജ്യതലസ്ഥാനത്തെ കോട്ടപോലെ മാറ്റിയെന്നും പറഞ്ഞു. “ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹി എന്തിനാണ് ജയിലാക്കി മാറ്റിയിരിക്കുന്നത്?” എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

പ്രതിഷേധക്കാർക്കെതിരെ പൊലീസ് അതിക്രമം നടന്നുവെന്ന് ആരോപിച്ച് ചില വിഡിയോകളും രാഹുൽ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട വിഷയങ്ങളിലും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തിലും പ്രതിപക്ഷത്തിന്റെ നിലപാട് ആവർത്തിച്ച അദ്ദേഹം, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തിൽനിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ എന്തുകൊണ്ടാണ് രാജിവയ്ക്കാത്തത്? രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ ഉന്നയിച്ച അതേ ചോദ്യങ്ങളാണ് ഞങ്ങളും ചോദിക്കുന്നത്. ഗ്യാനേഷ് കുമാറിന് രാത്രിയിൽ ഉറങ്ങാൻ കഴിയുന്നുണ്ടാകില്ലെന്ന് എനിക്കറിയാം. ലക്ഷക്കണക്കിന് ആളുകൾ ചോദ്യങ്ങൾ ചോദിക്കുകയാണ്. അവർ ചോദ്യം ചെയ്യുന്നത് അവസാനിപ്പിക്കില്ല,” രാഹുൽ പറഞ്ഞു.ഭരണഘടന ഉയർത്തിപ്പിടിക്കുകയും തിരഞ്ഞെടുപ്പ് സംവിധാനം ശരിയാക്കുകയും ചെയ്യുന്നതുവരെ രാജ്യത്തെ യുവാക്കൾ പോരാട്ടം തുടരുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article