“പിണറായി പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം”: ഷോൺ ജോർജ്

insight kerala

കൊച്ചി : മാസപ്പടി കേസിൽ രേഖകൾ കൂടി പരിശോധിച്ച ശേഷമാണ് കോടതി വിധി ഉണ്ടായിരിക്കുന്നതെന്നും ഇതിന്റെ പശ്ചാത്തലത്തിൽ പിണറായി പ്രതിപക്ഷ നേതാവ് പദവി രാജി വയ്ക്കണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ ഷോൺ ജോർജ്. സംസ്ഥാന സർക്കാർ എടുത്ത നിലപാടിന് ഏറ്റ കനത്ത തിരിച്ചടി കൂടിയാണ് കോടതി വിധി. പട്ടികയിൽ മന്ത്രിമാരുടെ പേരുകൾ കൂടിയുള്ളതു കൊണ്ടായിരിക്കാം സർക്കാർ കേസെടുക്കാൻ മടിച്ചത്. അപ്പീൽ പോകാൻ സർക്കാർ തീരുമാനിച്ചാൽ അതിനർത്ഥം ഭയമുണ്ട് എന്നാണ്. ഇനിയും കേസെടുക്കാൻ സർക്കാർ തയ്യാറായില്ല എങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകും. പിണറായി ജയിലിൽ പോയാലും ഇത് രാഷ്ട്രീയമായ ആരോപണമാണെന്ന് സിപിഎം പറയും. സിപിഎം പ്രത്യേക ജില്ലാ സമ്മേളനങ്ങൾ വിളിച്ചു കൂട്ടിയത് തന്നെ പിണറായിക്ക് അനുകൂലമായ പ്രമേയങ്ങൾ പാസാക്കാൻ വേണ്ടിയാണെന്നും ഷോൺ ജോർജ് പറഞ്ഞു.

Share This Article