“ഒപ്പ് എൻ്റേത് തന്നെ; ഏപ്രിൽ 27 ന് കൗൺസിലിൽ പങ്കെടുക്കുകയും ഒപ്പിടുകയും ചെയ്തിട്ടുണ്ട്”; ആർ സുഗതൻ

insight kerala

വ്യാജ ഒപ്പ് ആരോപണം തള്ളി കൗൺസിലർ ആർ സുഗതൻ . ഒപ്പ് തൻ്റേത് തന്നെയെന്ന് സുഗതൻ വ്യക്തമാക്കി.
“ഏപ്രിൽ 27 ന്
താൻ യോഗത്തിൽ പങ്കെടുക്കുകയും ഒപ്പ് ഇടുകയും ചെയ്തിട്ടുണ്ട്. അന്നേദിവസം വാട്ടർ അതോറിറ്റിയിലെ സമരത്തിലും താൻ പങ്കെടുത്തു. ഏത് അന്വേഷത്തോടും സഹകരിക്കും. കൗൺസിൽ ഹാളിലെ
സിസിടിവി ക്യാമറകൾ പരിശോധിക്കട്ടെ. കോടതി വിധിപോലും എൻ്റെ അജണ്ടയാണെന്ന് ഒരുപക്ഷേ സിപിഎം പറഞ്ഞേക്കും”; സുഗതൻ പറഞ്ഞു

അതേസമയം, വ്യാജ ഒപ്പ് ആരോപണത്തിൽ ഒപ്പിട്ടത് ആരെന്ന് എസ് പി ദീപക്ക് വ്യക്തമാക്കട്ടെ എന്ന് മേയർ വി വി രാജേഷ് പറഞ്ഞു. ഏതു രജിസ്റ്ററും മാധ്യമങ്ങൾക്ക് കാണാം.. KS ശബരീനാഥൻ കോൺഗ്രസിലാണെന്ന് മറക്കരുത് എന്നും കൈക്കൂലി ആവശ്യപ്പെടുന്ന കൗൺസിലർ അജിനെ നിലനിർത്തണോ എന്ന് സിപിഎം ആലോചിക്കണമെന്നും മേയർ പറഞ്ഞു. ഒരു ഐപിഎസ് ഉദ്യോഗസ്ഥനും ഒരു ഐഎഎസ് ഉദ്യോഗസ്ഥനും ഒരു SHO യും നടത്തിയ ഗൂഢാലോചനയാണ് സുഗതന്റെ അറസ്റ്റ് എന്നും വി വി രാജേഷ് കൂട്ടിച്ചേർത്തു..

Share This Article